ലോക്ഡൗണിന് ശേഷമുള്ള ലോകം -ഒൗവർ ന്യൂ എർത്ത് മൈക്രോസൈറ്റുമായി ആസ്റ്റർ ഡി.എം. ഹെൽത്കെയർ
text_fieldsദുബൈ: കോവിഡ് 19 പകർച്ച വ്യാധി പ്രതിസന്ധിയെ ക്രിയാത്മകമായി നേരിടുവാൻ പ്രാപ്തമാക്കുന്ന വിവരങ്ങളും മാർഗനിർദേശങ്ങളുമടങ്ങുന്ന www.ournew.earth മൈക്രോസൈറ്റുമായി ജി.സി.സിയിലെയും ഇന്ത്യയിലേയും മുൻനിര സംയോജിത ആരോഗ്യ പരിചരണ ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത് കെയർ.
ആരോഗ്യം, സൗഖ്യം, വികാസം എന്നിവ കേന്ദ്രീകരിച്ചുള്ള 'ഗൈഡ് ഓൺ ദി ന്യൂ നോർമൽ' വിവരങ്ങളാണ് http://www.ournew.earth/ വാഗ്ദാനം ചെയ്യുന്നത്.
വ്യക്തികളെ സമൂഹത്തിൽ അവർ വഹിക്കുന്ന വ്യത്യസ്ത ഉത്തരവാദിത്തങ്ങളായ, രക്ഷാകർത്താവ്, തൊഴിലുടമ/ സംരംഭകൻ, ജീവനക്കാരൻ എന്നിങ്ങനെ ഓരോ തലങ്ങളിലേക്കും ആവശ്യമായ രീതിയിൽ പരിവർത്തിപ്പിക്കാൻ സൈറ്റ് പരിശീലനം നല്കുന്നു.
ഉത്പാദനം, സേവനം, റീട്ടെയിൽ, നിർമാണം തുടങ്ങി ജനങ്ങൾ ആശ്രയിക്കുന്ന വ്യവസായ മേഖലകൾക്കാവശ്യമായ മാർഗ നിർദേശങ്ങളും മൈക്രോസൈറ്റ് നല്കും. ആസ്റ്റർ നേരിട്ട് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്ത വിശ്വസനീയമായ വിവര സ്രോതസ്സുകളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് രീതി.
പകർച്ച വ്യാധി വ്യാപനം നിയന്ത്രിക്കാൻ യു.എ.ഇ സർക്കാർ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തനം തുടരുകയും, ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുകയും ചെയ്യുന്ന വേളയിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനൊപ്പം സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കൽ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.
നിലവിലെ സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നവർക്ക് വലിയ ആശയക്കുഴപ്പങ്ങളും സ്വാഭാവികമാണ്. ഈ അവസരത്തിൽ ജീവിതം എളുപ്പമാക്കാൻ കൃത്യമായ വിവരങ്ങളെല്ലാം ഒരു സ്രോതസ്സിലൂടെ ലഭ്യമാക്കുവാനുളള ആസ്റ്ററിെൻറ പരിശ്രമമാണിതെന്ന് ഒൗവർ ന്യൂ എർത്ത് മൈക്രോസൈറ്റ് പുറത്തിറക്കുന്ന വേളയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലീഷാ മൂപ്പൻ പറഞ്ഞു.
ദിനചര്യകൾ തലകീഴായി മറിയുകയും വിവരങ്ങൾ സ്ഥിരീകരിച്ചതും അല്ലാത്തതുമായ വിവിധ സ്രോതസുകളിൽ നിന്ന് നിരന്തരമായി എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ സൂക്ഷ്മമായി പരിശോധിച്ച സുപ്രധാനമായ വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ കൃത്യതയോടെ അണിനിരത്താൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഒൗവർ ന്യൂ എർത്ത് എന്ന ആശയത്തെക്കുറിച്ച് കൂടുതലറിയാൻ:. https://youtu.be/8ReOKTHUWfI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
