പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കണം: ഐ.പി.എ സുപ്രീം കോടതിയിൽ
text_fieldsദുബൈ : കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ യു.എ.ഇ-യിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ ക േന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകരുടെ നെറ്റ് വ ർക്ക് -ആയ ഐ.പി.എ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഇന്ത്യൻ സർക്കാർ യാത്ര വിലക്ക് ഏർപ്പെടുത്തിയതിനാൽ നിര വധി ഇന്ത്യൻ സന്ദർശക വിസക്കാരും രോഗികളും മാതൃരാജ്യത്തെക്ക് തിരിക്കാൻ കഴിയാതെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയ ാണ്.
സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ആരോഗ്യ- പരിരക്ഷക്കുമുള്ള ഭരണഘടനാ സ്വാതന്ത്രൃം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ സുപ്രിംകോടതി അഭിഭാഷകൻ പഇ.വി. ദിനേശ് മുഖേനെ ഐ.പി.എ- ചെയർമാൻ ഷംസുദ്ധീൻ നെല്ലറ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്നും ആവശ്യമായ നടപടി ക്രമങ്ങളും യാത്ര സൗകര്യങ്ങളും ഏറ്റവും വേഗത്തിൽ തന്നെ ഇന്ത്യൻ സർക്കാർ ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിദേശകാര്യ വകുപ്പ്, ഇന്ത്യൻ വ്യോമയാന വകുപ്പ് എന്നിവരാണ് എതിർകക്ഷികൾ.
ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാൻ യു.എ.ഇയിലെ വിമാന കമ്പനികൾ, പല തവണ സന്നദ്ധ അറിയിച്ചിട്ടും കേന്ദ്ര സർക്കാർ അതിന് അനുമതി നൽകിയില്ല. മറ്റു രാജ്യങ്ങൾ അവരുടെ പൗരമാരെ മാതൃരാജ്യത്ത് തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഐ.പി.എ ആരോപിക്കുന്നു. ഈ വിഷയത്തിൽ മറ്റു പ്രവാസി സംഘടനങ്ങൾ ഫയൽ ചെയ്ത ഹർജികൾ കൂടി പരിഗണിച്ചാണ് തുടർ നടപടികൾ ഏകോപിക്കുകയെന്ന് ഐ.പി.എ ഡയരക്ടർ ബോർഡ് അറിയിച്ചു
കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷണത്തിനും മറ്റും പ്രയാസങ്ങൾ നേരിട്ട ആയിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ എല്ലാം സഹായ -സഹകരണങ്ങളും തുടക്കം മുതൽ തന്നെ ഐ.പി.എ ഒരുക്കി വരുന്നു.വിവിധ- സന്നദ്ധ-സേവന കൂട്ടായ്മകൾക്കും െഎ.പി.എ പിന്തുണകൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
