You are here

കോവിഡ്​: ഫാ. യൂസഫ് സാമി യൂസഫ് യു.എ.ഇയിൽ അന്തരിച്ചു

00:09 AM
18/05/2020

ദുബൈ: കോവിഡ്​ ബാധിച്ച്​ ചികിത്സിയിലായിരുന്ന വൈദീകനും അറബിക് സമൂഹത്തി​​െൻറ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) യു.എ.ഇയിൽ അന്തരിച്ചു. നാലാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കത്തോലിക്ക ദേവാലയമായ ഷാര്‍ജ സ​െൻറ്​ മൈക്കിള്‍സ് പള്ളിയിലെ വൈദികനായിരുന്നു.

പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ. യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിൻറര്‍ അനുശോചിച്ചു.

Loading...
COMMENTS