കോവിഡ്: രോഗ ലക്ഷണമുള്ളവർ പള്ളിയിൽ പോകരുതെന്ന് ഫത്വ
text_fieldsദുബൈ: കോവിഡ് രോഗ ലക്ഷണമുള്ളവർ പള്ളിയിൽ പോകരുതെന്നും വീട്ടിൽ തന്നെ തുടരണമെന്നും ചൂണ്ടിക്കാണിച്ച് യു.എ.ഇ ശരീഅ ഇഫ്ത കൗൺസിലിന്റെ ഫത്വ. കോവിഡ് ബാധിതർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഹറാമാണെന്നും ഫത്വ നിർദേശിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങുള്ളവർ പള്ളിയിൽ പോകരുത്. അവർക്ക് വീട്ടിൽ നമസ്കരിക്കാം. വെള്ളിയാഴ്ച ജുമൂഅക്കും ഇൗദ് നമസ്കാരത്തിനും ഇവർ പെങ്കടുക്കേണ്ടതില്ല. പ്രതിരോധ ശേഷി കുറവുള്ളവരും പള്ളിയിൽ പോകരുത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ബാധകമാണ്.
ഹജ്, ഉംറ വിഷയങ്ങളിൽ സൗദി അറേബ്യയുടെ നിർദേശങ്ങളാണ് അനുസരിക്കേണ്ടത്. അല്ലാത്ത പക്ഷം തീർഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷയെ ബാധിക്കും.
എല്ലാവരും ഭരണകൂടത്തിെൻറ നിർദേശങ്ങൾ അനുസരിക്കണം. പ്രതിരോധ നടപടികൾ കൈക്കൊളളണമെന്നും ഫത്വയിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
