അബൂദബി കോടതികളിൽ വിവർത്തനത്തിന് വീഡിയോ കോളിങ്
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ കോടതികളിൽ വിചാരണ നടക്കുന്ന സമയത്ത് അറബിയിതര ഭാഷക്കാരെ സഹായിക്കുന്നതിന് വീഡിയോ കോളിലൂടെ വിവർത്തന സേവനം ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ ആരംഭിച്ചതായി അബൂദബി നീതിന്യായ വകുപ്പ് ഞായറാഴ്ച അറിയിച്ചു. അബൂദബി നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി കൗൺസലർ യൂസുഫ് സഇൗദ് ആൽ അബ്രി, അബൂദബി അറ്റോർണി ജനറൽ അലി മുഹമ്മദ് ആൽ ബലൂഷി എന്നിവർ ചേർന്നാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
വിവർത്തകരെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാതെ വിചാരണയുടെ എല്ലാ ഘട്ടത്തിലും ആവശ്യമായ ഭാഷയിൽ വിവർത്തനം ലഭ്യമാക്കാൻ ഇൗ സേവനത്തിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവഴി സമയവും പ്രയ്തനവും ലാഭിക്കാം. നേരത്തെ വിവർത്തകർ ഒരു കോടതിമുറിയിൽനിന്ന് മറ്റു കോടതി മുറികളിലേക്ക് പോയി വിവർത്തനം നൽകുകയായിരുന്നു പതിവ്. പുതിയ സേവനം വിധിപ്രസ്താവത്തിെൻറ നിലവാരവും വിചാരണ നടിപടികളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കൗൺസലർ യൂസുഫ് സഇൗദ് ആൽ അബ്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
