സഹപ്രവർത്തകനെ വധിച്ച പാകിസ്താൻ തൊഴിലാളിയുടെ ശിക്ഷ ഇരട്ടിയാക്കി
text_fieldsദുബൈ: സഹപ്രവർത്തകനെ വധിച്ച കേസിൽ പാകിസ്താൻ തൊഴിലാളിയുടെ ശിക്ഷ ഇരട്ടിയാക്കി. േപ്രാസിക്യൂഷെൻറ അപ്പീൽ അനുവദിച്ചാണ് അഞ്ച് വർഷം തടവ് എന്നത് പത്താക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കെട്ടിടനിർണാണം നടക്കുന്ന സ്ഥലത്ത് ഉച്ചയൂണിന് ശേഷം വിശ്രമിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിേലക്ക് നയിച്ചത്. വൈദ്യുതി നിയന്ത്രണ സംവിധാനങ്ങൾക്കായി ശീതീകരിച്ച മുറിയുടെ തറയിൽ കിടക്കുന്നതിനിടെ, 22 കാരനും ഇലക്ട്രീഷ്യനുമായ പ്രതിയുടെ മുഖത്തിനടുത്ത് കാലുകൾ വെച്ചതാണ് പ്രകോപനത്തിന് കാരണം.
ദുർഗന്ധം വമിക്കുന്ന കാലുകൾ മാറ്റാൻ പ്രതി ആവശ്യപ്പെട്ടുവെങ്കിലും പാകിസ്താൻകാരൻ തന്നെയായ സഹപ്രവർത്തകൻ വിസമ്മതിച്ചു. തുടർന്നുണ്ടായ തർക്കം അടിപിടിയിലെത്തി. ബഹളം കേട്ട് എത്തിയ മറ്റ് ജോലിക്കാർ ഇരുവരെയും പിടിച്ചുമാറ്റി. പുറത്തേക്ക് ഇറങ്ങിപ്പോയ പ്രതി ഗോഡൗണിൽ നിന്ന് കത്തി എടുത്തുകൊണ്ടുവന്ന് എതിരാളിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.
രക്തം വാർന്ന ബോധരഹിതനായ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. പ്രതി കത്തി പിന്നിൽ ഒളിപ്പിച്ചു കൊണ്ടുവരുന്നതിെൻറയും മൂന്ന് നാല് തവണ കുത്തുന്നതിെൻറയും ദൃശ്യങ്ങൾ സുരക്ഷാ കാമറയിൽ നിന്ന് ലഭിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി അഞ്ച് വർഷം തടവാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഇത് അപര്യാപതമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും താൻ നിരപരാധിയാണെന്ന് കാട്ടി പ്രതിയും അപ്പീൽ നൽകി. മനപൂർവം നടത്തിയ കൊലപാതകമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ശിക്ഷയുടെ കടുപ്പം കൂട്ടിയത്. പ്രതിയെ സംഭവസ്ഥലത്തു നിന്ന് തന്നെ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
