മാളിൽ നിന്ന് അടിവസ്ത്രം മോഷ്ടിച്ചെന്ന കേസ്: യുവതിയുടെ ശിക്ഷ റദ്ദാക്കി
text_fieldsദുബൈ: തുണിക്കടയിൽ നിന്ന് അടിവസ്ത്രം മോഷ്ടിച്ചെന്ന കേസിൽ ഇറ്റാലിയൻ വനിതക്കെതിരായ ശിക്ഷ റദ്ദാക്കി. ദുബൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്ന് 270 ദിർഹം വിലയുള്ള അടിവസ്ത്രം മോഷ്ടിച്ചുവെന്നായിരുന്നു പരാതി. തുടർന്ന മൂന്നു മാസം തടവിനും നാടുകടത്താനും കോടതി വിധിച്ചിരുന്നു. പിന്നീട് നൽകിയ അപ്പീലിൽ യുവതി അബദ്ധത്തിലാണ് വസ്ത്രം കൊണ്ടുവന്നതെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഒരു മാളിൽ പ്രവർത്തിക്കുന്ന കടയിൽ നിന്ന് വസ്ത്രങ്ങൾ ഇട്ടുനോക്കാനായി എടുത്ത യുവതി പണം നൽകാതെ പുറത്തേക്ക് പോയെന്നും അവരുടെ ബാഗിൽ നിന്ന് കടയിൽ നിന്നെടുത്ത ബ്രാ കണ്ടെത്തിയെന്നുമാണ് ഗാർഡ് നൽകിയ മൊഴി. തുടർന്നാണ് കോടതി ശിക്ഷവിധിച്ചത്.
എന്നാൽ വസ്ത്രങ്ങൾ ഇട്ടുനോക്കാനെടുത്ത സ്ത്രീ അവ ഇഷ്ടമാവാഞ്ഞതിനാൽ തിരിച്ച് വെക്കാനായി കൊണ്ടുപോകവെ തോളിൽ ഇട്ടത് മറന്നു പുറത്തിറങ്ങുകയായിരുന്നുവെന്നും പ്രതിഭാഗം അപ്പീലിൽ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിലെല്ലാം ഇതു വ്യക്തമാണ്. മോഷണംഉദ്ദേശിച്ചാണെങ്കിൽ അവർ അത് ഒളിപ്പിച്ചു പിടിക്കുമായിരുന്നു. സാമ്പത്തികമായി ഉന്നത നിലയിലുള്ള യുവതിക്ക് 270 ദിർഹമിെൻറ വസ്തു മോഷ്ടിക്കേണ്ടതില്ല എന്നും പ്രതിഭാഗം വ്യക്തമാക്കി. ഇവ പരിഗണിച്ച് പിഴയും നാടുകടത്തലും കോടതി ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
