തട്ടിപ്പ് കേസ്: തൃശൂർ സ്വദേശിക്ക് ഒരു വർഷം തടവ്
text_fieldsദുബൈ: റസ്റ്റോറൻറ് പാർട്ണർഷിപ്പ് വിൽപ്പനക്കുണ്ടെന്ന് കാണിച്ച് പത്രപരസ്യം ചെയ്ത് ഇടപാടുകാരെ ക്ഷണിക്കുകയും ഒരേ റസ്റ്റോറൻറ് വ്യത്യസ്ത വ്യക്തികൾക്ക് വിൽപ്പന നടത്തി പണം കൈപറ്റുകയും ചെയ്ത തട്ടിപ്പുകേസിൽ ഉമ്മുൽ ഖുവൈൻ അൽസലാമയിലെ അൽഅമീൻ റസ്റ്റോറൻറ് ഉടമ തൃശൂർ സ്വദേശി നൗഷാദിനെ ഉമ്മുൽഖുവൈൻ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു.
അൽഐനിൽ ജോലിചെയ്യുന്ന മലപ്പുറം രണ്ടത്താണി സ്വദേശി അഹമ്മദ്കുട്ടി കലോടി എന്നവരുടെയും സുഹൃത്തുക്കളുടെയും ൈകയ്യിൽനിന്നും റസ്റ്റോറൻറ് പങ്കാളിത്തത്തിെൻറ പേരിൽ 1.29 ലക്ഷം ദിർഹം കൈപ്പറ്റുകയും ഒളിവിൽ പോകുകയും ചെയ്ത നൗഷാദിനെ അന്വേഷിച്ചപ്പോഴാണ് ഇതേ റെസ്റ്റോറൻറ് മറ്റു പലർക്കും വിറ്റു പണം വാങ്ങി തട്ടിപ്പു നടത്തിയതായി അറിഞ്ഞത്.
ഇേത തുടർന്ന് ഷാർജയിലെ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമ പ്രതിനിധി ഈസാ അനീസ് മഖേന നൗഷാദിനെതിരെ വഞ്ചനാകുറ്റംചുമത്തി ഉമ്മുൽഖു വൈൻ ക്രിമിനൽ കോടതിയിൽ കേസ്ഫയൽ ചെയ്തു. നൗഷാദിനെതിരെ മറ്റു പലരും കൊടുത്ത കേസുകൾ ഇനിയുമുള്ളതിനാൽ അദ്ദേഹത്തെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് കോടതിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. നഷ്ടപെട്ട തുക വസൂലാക്കി കിട്ടാൻ സിവിൽ കേസ് കൂടി കൊടുത്തിരിക്കുകയാണെന്ന് അഹമ്മദ്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
