മാതാവിന്റെ ചികിത്സ ചെലവ് നൽകണമെന്ന് യുവതിയോട് കോടതി
text_fieldsദുബൈ: മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ബില്ലായി 2,83,103 ലക്ഷം ദിർഹം ആശുപത്രിക്ക് നൽകാൻ മകളോട് ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. ഗൾഫ് പൗരക്കെതിരെ ദുബൈയിലെ പ്രമുഖ ആശുപത്രി നൽകിയ ഹരജിയിലാണ് വിധി. മാതാവിന്റെ ചികിത്സ ചെലവ് വഹിക്കാമെന്ന് മകൾ സത്യവാങ്മൂലം സമർപ്പിച്ചിരുന്നതായി ആശുപത്രി കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ, ചികിത്സ പൂർത്തിയായശേഷം 15,000 ദിർഹം മാത്രമാണ് മകൾ അടച്ചത്.
ബാക്കി തുക അടക്കാൻ അവർ വിസമ്മതിച്ചതോടെയാണ് ആശുപത്രി കോടതിയെ സമീപിച്ചത്. ആശുപത്രിയുടെ റിപ്പോർട്ടുകളും വിദഗ്ധരുടെ റിപ്പോർട്ടും പരിശോധിച്ച കോടതി ആശുപത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിച്ച തീയതി മുതൽ ആകെത്തുകയുടെ അഞ്ചു ശതമാനം പലിശ അടക്കമാണ് യുവതി നൽകേണ്ടത്. കൂടാതെ കോടതി ഫീസും മറ്റു ചെലവുകളും അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

