വ്യാപാരത്തിന് വാങ്ങിയ പണം തിരിച്ചുനൽകാൻ കോടതി വിധി
text_fieldsഅബൂദബി: ഒരു വര്‍ഷത്തെ അവധിയില്‍ വ്യാപാരത്തിനായി നല്കിയ 39,000 ദിര്‍ഹം തിരികെ നല്കാന് കൂട്ടാക്കാത്ത വനിതയോട് പണം തിരികെ നല്കാന് ഉത്തരവിട്ട് അബൂദബി സിവില്‍, ഫാമിലി ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി.
അറബ് വംശജയായ യുവതിയാണ് ഒരു വര്‍ഷത്തെ കാലാവധിക്ക് പണം വാങ്ങിയത്. പണം തിരികെ നല്കാ തായതോടെ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.
ഈ തുകയും ഇതിന്റെ പലിശയും കോടതിച്ചെലവുകളും ഈടാക്കി നല്‍കണമെന്നും പരാതിക്കാരി ആവശ്യപ്പെടുകയുണ്ടായി. പ്രതി പണം വാങ്ങിയതിന്റെ രശീതും പരാതിക്കാരി കോടതിയില്‍ ഹാജരാക്കി. അതേസമയം, പണം തിരികെ നല്‍കിയെന്ന് തെളിയിക്കാനോ കൈപ്പറ്റിയില്ലെന്നു പറയാനോ പ്ര തി തയാറായില്ല.തുടര്‍ന്നാണ് കോടതി പരാതിക്കാരിയില്‍ നിന്ന് കൈപ്പറ്റിയ തുകയും കോടതിച്ചെലവുകളും നല്കാന് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

