Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെറ്റിധരിപ്പിച്ച് പണം തട്ടി; 20,000 ദിര്‍ഹം തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവ്

text_fields
bookmark_border
തെറ്റിധരിപ്പിച്ച് പണം തട്ടി; 20,000 ദിര്‍ഹം തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവ്
cancel

അബൂദബി: പച്ചക്കറിക്കട ഉടമയാണെന്ന് തെറ്റിധരിപ്പിച്ച് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 20,000 ദിര്‍ഹം വാങ്ങിയ കേസില്‍ പണം തിരിച്ചുനല്‍കാന്‍ അബൂദബി കുടുംബ, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. കടയിലെ ജോലിക്കാരനാണ് പണം വാങ്ങി വഞ്ചിച്ചത്. തുക കൈപ്പറ്റിയതായി പ്രതി കോടതിയില്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി. കടയില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതി പരാതിക്കാരനില്‍ നിന്ന് പല തവണകളായി 20,000 ദിര്‍ഹം കൈപ്പറ്റിയത്.

എന്നാല്‍ പിന്നീട് കടയുടെ ഉടമയല്ലെന്നും അവിടെ ജോലിക്കാരന്‍ മാത്രമാണെന്നും പരാതിക്കാരന് വ്യക്തമാവുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പലിശയും കോടതിച്ചെലവുകളും നിയമപരമായ ചിലവുകളും ഉള്‍പ്പെടെയുള്ള തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court orders return of Dh20,000 after fraudsters mislead
Next Story