Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുവര്‍ഷത്തെ കുടുംബച്ചെലവ് വഹിച്ചു; ഭാര്യക്ക് മൂന്നുലക്ഷം ദിര്‍ഹം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി

text_fields
bookmark_border
ആറുവര്‍ഷത്തെ കുടുംബച്ചെലവ് വഹിച്ചു; ഭാര്യക്ക് മൂന്നുലക്ഷം ദിര്‍ഹം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി
cancel

അബൂദബി: സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട വര്‍ഷങ്ങളില്‍ കുടുംബച്ചെലവുകളും വാടകയും രണ്ട് മക്കളുടെ ചെലവുകളും ഒറ്റക്ക് വഹിച്ച ഭാര്യക്ക് മൂന്നുലക്ഷം ദിര്‍ഹം നല്‍കാന്‍ ഭര്‍ത്താവിന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. കടബാധ്യത അംഗീകരിച്ച് ഭര്‍ത്താവ് ഒപ്പിട്ടുനല്‍കിയ പ്രോമിസറി നോട്ട് നിയമപരമായി സാധുതയുള്ളതാണെന്നും, ഭീഷണിയെത്തുടര്‍ന്നാണ് ഒപ്പിട്ടതെന്ന വാദം തെളിവുകളുടെ അഭാവത്തില്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

2014 മുതല്‍ 2020 പകുതി വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന് മതിയായ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന്, വാടകയും രണ്ട് മക്കളുടെ ചെലവുകളും ഉള്‍പ്പെടെയുള്ള കുടുംബത്തിന്‍റെ ജീവിതച്ചെലവുകള്‍ ഭാര്യ സ്വന്തം നിലക്കാണ് വഹിച്ചിരുന്നത്. ഇതിന്‍റെ ആകെ തുക മൂന്നുലക്ഷം ദിര്‍ഹത്തോളം വന്നതോടെയാണ് തുക തിരികെ ആവശ്യപ്പെട്ട് സ്ത്രീ കോടതിയെ സമീപിച്ചത്.

തുക നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് ഒപ്പിട്ടുനല്‍കിയ പ്രോമിസറി നോട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേസ് തള്ളിക്കളയണമെന്നും തര്‍ക്കത്തിലുള്ള കടം പരിശോധിക്കാന്‍ അക്കൗണ്ടിങ് വിദഗ്ധനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ അടങ്ങിയ മെമ്മോറാണ്ടം കോടതിയില്‍ സമര്‍പ്പിച്ചു.

ഭര്‍ത്താവിന്‍റെ ഒപ്പുള്ള രേഖയുടെ അടിസ്ഥാനത്തിലാണ് ഭാര്യ കേസ് ഫയല്‍ ചെയ്തതെന്നും, ഭര്‍ത്താവ് കോടതിക്ക് മുന്നില്‍ അംഗീകരിക്കുന്ന നിയമപരമായ വസ്തുതയാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ ചെലവഴിച്ച തുക ഭര്‍ത്താവ് നല്‍കേണ്ട വാടകയും കുട്ടികളുടെ ചെലവുകളും ഉള്‍പ്പെടെയുള്ളതാണെന്നും, കുടുംബച്ചെലവുകള്‍ വഹിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം ഭര്‍ത്താവിനാണെന്നും കോടതി വ്യക്തമാക്കി. കടബാധ്യതയുടെ യഥാർഥ കാരണം ഭര്‍ത്താവിന്‍റെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നതാണെന്നതിനാല്‍, തുക ലഭിച്ചോ ഇല്ലയോ എന്ന വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വിലയിരുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Court orders husband to pay wife componsation for bearing family expenses for six years
Next Story