Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായ്പയായി വാങ്ങിയ വാഹനത്തിന് കേടുപാട് വരുത്തി; 7,482 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

text_fields
bookmark_border
വായ്പയായി വാങ്ങിയ വാഹനത്തിന് കേടുപാട് വരുത്തി; 7,482 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
cancel

അബൂദബി: സുഹൃത്തില്‍നിന്ന് വായ്പയായി വാങ്ങിയ ഇലക്ട്രിക് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ 7,482 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ പ്രതിയോട് അല്‍ ഐന്‍ സിവില്‍, കമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, വാഹന ഉടമ ഉന്നയിച്ച രണ്ടുലക്ഷം ദിര്‍ഹമിന്‍റെ മറ്റ് നഷ്ടപരിഹാര അവകാശവാദങ്ങള്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി.

തന്‍റെ ഇലക്ട്രിക് വാഹനം പ്രതിക്ക് കൈമാറുമ്പോള്‍ നല്ല നിലയിലായിരുന്നുവെന്നും വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ബാറ്ററിക്കും ഹൈ വോള്‍ട്ടേജ് സിസ്റ്റത്തിനും ഇലക്ട്രിക്കല്‍-മെക്കാനിക്കല്‍ ഭാഗങ്ങള്‍ക്കും വാഹനത്തിന്‍റെ പിന്‍ഭാഗത്തിനും ഗുരുതര കേടുപാടുകള്‍ സംഭവിച്ചുവെന്നും ആരോപിച്ചാണ് വാഹന ഉടമ കോടതിയെ സമീപിച്ചത്. എന്നാല്‍, ഹരജിക്കാരന്‍ ഹാജരാക്കിയ രസീത് തര്‍ക്കത്തിലുള്ള വാഹനത്തിന്‍റേതല്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇരുവര്‍ക്കും ഇടയില്‍ നടന്ന ഇടപാടില്‍ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ആദ്യ വാഹനം കയറ്റി അയക്കുന്നതിനിടെ താല്‍ക്കാലികമായാണ് രണ്ടാമത്തെ വാഹനം നല്‍കിയതെന്നും പരാതിക്കാരന്‍ കോടതിയില്‍ വ്യക്തത വരുത്തി.

കേസില്‍ കോടതി നിയോഗിച്ച സാങ്കേതിക വിദഗ്ധന്‍റെ പരിശോധനയിലാണ് പ്രതിയുടെ പക്കലിരിക്കെ വാഹനത്തിന്‍റെ പിന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയത്. കൂടാതെ, സ്വന്തം ചെലവില്‍ വാഹനം നന്നാക്കി നല്‍കാം എന്ന് പ്രതി വാഗ്ദാനം ചെയ്തതായുള്ള സന്ദേശങ്ങളും തെളിവായി ലഭിച്ചു. സ്‌പെയര്‍ പാര്‍ട്‌സുകള്‍, ലേബര്‍ ചാര്‍ജ്, വാറ്റ് എന്നിവ ഉള്‍പ്പെടെ യഥാർഥ റിപ്പയറിങ് ചെലവ് 7,482 ദിര്‍ഹം ആയിരിക്കുമെന്ന് വിദഗ്ധന്‍ കണക്കാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story