മുന്‍ ജീവനക്കാരന് 2.5 ലക്ഷം ദിര്‍ഹം നല്കാന് കമ്പനിയോട് കോടതി
text_fieldsഅബൂദബി: ശമ്പള കുടിശ്ശികയിനത്തിലും വാര്‍ഷിക ലീവ് അലവന്‍സ് ഇനത്തിലും മുന്‍ ജീവനക്കാരന് 2,52,926 ദിര്‍ഹം നല്കാന് കമ്പനിയോട് ഉത്തരവിട്ട് അബൂദബി ലേബര്‍ കോടതി. ഏഴുവര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ലഭിക്കാനുള്ള വേതന കുടിശ്ശികയും വാര്‍ഷിക ലീവ് അലവന്‍സും നോട്ടിസ് പീരിയഡ് നഷ്ടപരിഹാരവും അടക്കം ആവശ്യപ്പെട്ടാണ് തൊഴിലാളി ലേബര്‍ കോടതിയെ സമീപിച്ചത്. 10,200 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 17,000 ദിര്‍ഹമായിരുന്നു ശമ്പളമെന്ന് തൊഴിലാളി കോടതിയെ ബോധിപ്പിച്ചു.
സര്‍വീസാനന്തര ഗ്രാറ്റുവിറ്റിയായി 56,435 ദിര്‍ഹവും വെക്കേഷന് അലവന്‍സായി 49,300 ദിര്‍ഹവും ഓവര്‍ടൈം വേതനമായി 11,757 ദിര്‍ഹവും എട്ടുമാസത്തെ ശമ്പളകുടിശ്ശികയായി 1,19,000 ദിര്‍ഹവും അടക്കമുള്ള ആവശ്യങ്ങളാണ് പരാതിക്കാരന് ഉന്നയിച്ചത്. ലേബര്‍ കോടതി തൊഴിലാളിയുടെ വാദങ്ങള്‍ പരിശോധിക്കുകയും വേതനകുടിശ്ശികയും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളുമടക്കം തുക നല്കാൻ കമ്പനിയോട് ഉത്തരവിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

