Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവനക്കാരി കാർ വിറ്റ്...

ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന്; തെളിവില്ലെന്ന്​ കോടതി

text_fields
bookmark_border
ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന്; തെളിവില്ലെന്ന്​ കോടതി
cancel

അബൂദബി: പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്ത് തന്‍റെ കാര്‍ വിറ്റഴിച്ച ജീവനക്കാരിക്കെതിരേ നിയമനടപടിയുമായി വനിത സംരംഭക. എന്നാൽ, തെളിവില്ലെന്ന്​ ചൂണ്ടിക്കാട്ടി കോടതി കേസ്​ തള്ളി. തന്‍റെ കാര്‍ വിറ്റുകിട്ടിയ 1,10,000 ദിര്‍ഹം ജീവനക്കാരി നൽകിയില്ലെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ വനിത സംരംഭക അബൂദബി സിവില്‍ ഫാമിലി കോടതിയെ സമീപിച്ചത്​.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് താന്‍ ജീവനക്കാരിയുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നതെന്നും ഇതുപയോഗിച്ച് തന്‍റെ വാഹനം സ്വദേശി പൗരന് വിറ്റ ശേഷം ഈ പണം കൈവശം വെച്ചിരിക്കുകയാണെന്നുമായിരുന്നു പരാതി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല.

എന്നാല്‍, വാഹനം വിറ്റ വകയില്‍ തനിക്കു പണം ലഭിച്ചിട്ടില്ലെന്നും താൻ താമസിക്കുന്നത് ദുബൈയില്‍ ആയതിനാൽ ഈ കോടതിയുടെ പരിധിയില്‍ കേസ് വരില്ലെന്നും പരാതിക്കാരി വാദിച്ചു. അതേസമയം, വില്‍പന നടന്നത് അബൂദബിയിലായതിനാല്‍ അബൂദബി കോടതിക്ക് കേസ് കേള്‍ക്കുന്നതിന് അധികാരമുണ്ടെന്ന്​ കോടതി വ്യക്തമാക്കി.

തുടര്‍ന്ന് കോടതി സാങ്കേതികവിദഗ്ധനെ നിയോഗിച്ച് കാര്‍ വില്‍പന പരിശോധിച്ചു. താം ഡിജിറ്റല്‍ സര്‍വിസ് പ്ലാറ്റ്‌ഫോം മുഖേനയാണ് കാറിന്‍റെ വില്‍പന നടന്നിട്ടുള്ളതെന്നും ഇതിന് ബിസിനസുകാരിയുടെ ഡിജിറ്റല്‍ അംഗീകാരം ഉണ്ടായിരുന്നുവെന്നും സാങ്കേതിക വിദഗ്ധന്‍ കണ്ടെത്തി. ഈ പ്രക്രിയയില്‍ ജീവനക്കാരി ഇടപെട്ടതിനു തെളിവില്ലെന്നും കോടതിക്ക്​ ബോധ്യമായി. തുടര്‍ന്ന് കേസ് തള്ളിയ കോടതി പരാതിക്കാരിയോട് കോടതിച്ചെലവ് മുഴുവന്‍ വഹിക്കാൻ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeelegal actionDigital Platformsold carWoman EntrepreneurAbu Dhabi CourtPower of Attorney
News Summary - Court finds no evidence that employee sold car and took money
Next Story