Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചികിത്സ പിഴവിൽ...

ചികിത്സ പിഴവിൽ സ്ഥിരവൈകല്യം​; യുവാവിന്​​ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം

text_fields
bookmark_border
ചികിത്സ പിഴവിൽ സ്ഥിരവൈകല്യം​; യുവാവിന്​​ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം
cancel
Listen to this Article

ദു​ബൈ: ചികിത്സപിഴവ്​ മൂലം സ്ഥിര വൈകല്യം സംഭവിച്ച കേസിൽ യുവാവിന്​ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന സിവിൽ കോടതി വിധി ശരിവെച്ച്​ ദുബൈ സുപ്രിം കോടതി. 2021 ഡിസംബറിൽ ആണ്​ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വേണ്ടി​ രോഗി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്​​.

ശാസ്ത്രക്രിയക്കിടെയുണ്ടായ പിഴവ്​ മൂലം സ്വയം നടക്കാൻ പോലും കഴിയാത്ത രീതിയിൽ സ്ഥിരവൈകല്യം സംഭവിക്കുകയായിരുന്നു. ഇതിനെതിരെ 20 ലക്ഷം ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ ആശുപത്രിക്കെതിരെ സിവിൽ കോടതിയിൽ യുവാവ്​ കേസ്​ നൽകി. ചികിത്സ ഫീസിനത്തിൽ 3.12 ലക്ഷം രോഗിയിൽ നിന്ന്​ ലഭിക്കാനുണ്ടെന്ന്​ കാണിച്ച്​ ആശുപത്രി എതിർ പരാതിയും സമർപ്പിച്ചു.

ആശുപത്രിയുടെ പരാതി തള്ളിയ കോടതി രോഗിക്ക്​ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന്​ വിധിച്ചു. എന്നാൽ, നഷ്ടപരിഹാരം അപര്യാപ്തമാണെന്ന്​ കാണിച്ച്​ രോഗിയും സിവിൽ കോടതി വിധി ചോദ്യം ചെയ്ത്​ ആശുപത്രിയും ദുബൈ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്​കോടതി വിധി പരിശോധിച്ച അപ്പീൽ കോടതി രണ്ട്​ പേരുടെയും അപ്പീലുകൾ തള്ളുകയും 10 ലക്ഷം ദിർഹം രോഗിക്ക്​ നൽക​ണമെന്ന സിവിൽ കോടതി വിധി ശരിവെക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewscompensationSupreme Court
News Summary - court approved compensation for man due to medical error
Next Story