അഭിഭാഷകന് ഫീസ് നല്കുന്നതില് വീഴ്ച വരുത്തിയ ആള്‍ക്കെതിരെ കോടതി
text_fieldsറാസല്‍ഖൈമ: മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാള്‍ കുറ്റമുക്തനാക്കപ്പെട്ട കേസില്‍ അറ്റോണി ഫീസിനത്തില്‍ നിശ്ചിത തുക നല്‍കാത്തതിനെതിരെ കോടതി. ഒരു മോഷണക്കേസിലാണ് പ്രതിക്കുവേണ്ടി അഭിഭാഷകന് വാദിച്ചത്. കേസിൽ മോഷണക്കുറ്റത്തില്നിന്ന് വിടുതല്‍ നേടിയ പ്രതി 15,000 ദിര്‍ഹമാണ് കേസ് നടത്തിയതുമായി ബന്ധപ്പെട്ട് അഭിഭാഷകന് നല്‍കേണ്ടിയിരുന്നത്. 4000 ദിര്‍ഹം നല്കിയ പ്രതി സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ബാക്കി തുക നല്കുന്നതില് വീഴ്ചവരുത്തുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന് കോടതിയെ സമീപിക്കുകയും പ്രതിക്കെതിരെ തനിക്കനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ഫീസും കോടതി ചെലവുകളും സഹിതം നിയമപരമായ പലിശയും സഹിതം 12,124 ദിര്‍ഹം വാദിക്ക് നല്‍കണമെന്നാണ് കോടതിവിധി.

