Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹി​ഷ്​​ണു​താ വ​ർ​ഷം:...

സ​ഹി​ഷ്​​ണു​താ വ​ർ​ഷം: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ ദി​നം ആ​ർ.​ടി.​എ ആ​ഘോ​ഷി​ക്കും

text_fields
bookmark_border
സ​ഹി​ഷ്​​ണു​താ വ​ർ​ഷം: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ ദി​നം ആ​ർ.​ടി.​എ ആ​ഘോ​ഷി​ക്കും
cancel
camera_alt?????????????? ??????????????? ???????? ??? ?????? ???????????????????

ദു​ബൈ: സ​ഹി​ഷ്​​ണു​താ വ​ർ​ഷം പ്ര​മാ​ണി​ച്ച്​ വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ദേ​ശീ​യ​ദി​ന പ​രി​പാ​ടി​ക​ൾ വി​ പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. ആ​ർ.​ടി.​എ ഡ​യ​റ​ക്​​ ട​ർ ജ​ന​റ​ൽ മ​ത്താ​ർ അ​ൽ താ​യ​റി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ സ​ഹി​ഷ്​​ണു​താ ഉ​ട​മ്പ​ടി​യി​ൽ ആ​ർ.​ടി.​എ ഉ​ന്ന​ത​രും ജീ​വ​ന​ക്കാ​രും ഒ​പ്പു​വെ​ച്ചു. ഗാ​ഫ്​ മ​ര​ത്തി​െ​ൻ​റ മാ​തൃ​ക​യി​ൽ ത​യ്യാ​റാ​ക്കി​യ രേ​ഖ​യി​ലാ​ണ്​ ഒ​പ്പു ചാ​ർ​ത്തി​യ​ത്. യു.​എ.​ഇ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​ഹി​ഷ്​​ണു​താ മൂ​ല്യ​ങ്ങ​ൾ ലോ​ക​മൊ​ട്ടു​ക്കും പ​ര​ത്തു​വാ​നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ സ​ഹ​വ​ർ​ത്തി​ത്വം സാ​ധ്യ​മാ​ക്കു​വാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒാ​രോ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും ദേ​ശീ​യ ദി​ന​ത്തി​ൽ ദു​ബൈ​യി​ലെ റോ​ഡു​ക​ളി​ലും ആ​ർ.​ടി.​എ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള സ്​​ക്രീ​നു​ക​ളി​ൽ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ​പ്ര​ദ​ർ​ശി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ^​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക സാ​േ​ങ്ക​തി​ക പി​ന്തു​ണ​ക​ളും ഉ​റ​പ്പാ​ക്കും. 2500 ഇൗ​ജി​പ്​​ഷ്യ​ൻ കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​ന പി​ന്തു​ണ ന​ൽ​കാ​നു​ള്ള വി​പു​ല പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്ന്​ ഡ​യ​ക്​​ട​ർ റൗ​ദ അ​ൽ മി​ഹ്​​രി​സി പ​റ​ഞ്ഞു. സ​ഹി​ഷ്​​ണു​ത​യെ​ക്കു​റി​ച്ച്​ 30 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രു​ടെ ചി​ന്താ​ശ​ക​ല​ങ്ങ​ൾ ചേ​ർ​ത്ത്​ ദു​ബൈ ടാ​ക്​​സി ഹെ​ഡ്​​ഒാ​ഫീ​സി​ൽ ചു​മ​ർ ചി​ത്രം ഒ​രു​ക്കു​മെ​ന്നും മി​ഹ്​​രി​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsrtacountry
News Summary - country-rta-uae-uae news
Next Story