Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡാനന്തരം ആദ്യ...

കോവിഡാനന്തരം ആദ്യ ബ്രാഞ്ച്​ തുറന്ന്​ കോസ്​മോ ട്രാവൽ

text_fields
bookmark_border
കോവിഡാനന്തരം ആദ്യ ബ്രാഞ്ച്​ തുറന്ന്​ കോസ്​മോ ട്രാവൽ
cancel
camera_alt

കോസ്​മോ ട്രാവൽ ദുബൈയിലെ നായിഫ്​ ബ്രാഞ്ച്​ ഉദ്​ഘാടനം സി.ഇ.ഒ ജമാൽ അബ്​ദുന്നാസർ, ഖത്തർ എയർവേസ്​ യു.എ.ഇ കൺട്രി മാനേജർ ഹുദ ദാവൂദ്​ തുടങ്ങിയവർ ചേർന്ന്​ നിർവഹിക്കുന്നു

Listen to this Article

ദുബൈ: മിഡിൽലീസ്റ്റിലെ പ്രമുഖ ട്രാവൽ ഏജൻസിയായ 'കോസ്​മോ ട്രാവൽ' കോവിഡാനന്തരം ആദ്യ ബ്രാഞ്ച്​ ആരംഭിച്ചു. യാത്ര മേഖലയിലെ പ്രതിസന്ധികളെ മറികടന്ന്​ ഉപഭോക്​താക്കളുടെ അംഗീകാരം കരസ്ഥമാക്കിയാണ്​ കോസ്​മോ പുതിയ ബ്രാഞ്ചിലൂടെ മുന്നേറ്റം തുടരുന്നത്​. ദുബൈയിലെ നായിഫിലാണ്​ പുതിയ ഔട്ട്​ലെറ്റ്​ തുറന്നത്​. കോസ്​മോ ട്രാവൽ സി.ഇ.ഒ ജമാൽ അബ്​ദുന്നാസർ, ഖത്തർ എയർവേസ്​ യു.എ.ഇ കൺട്രി മാനേജർ ഹുദ ദാവൂദ്​ എന്നിവർ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു.

ദുബൈയിലെ അഞ്ചാമത്തെയും യു.എ.ഇയിലെ 20ാമത്തെയും ബ്രാഞ്ചാണ്​ നായിഫിൽ പ്രവർത്തനമാരംഭിച്ചത്​. ഉപഭോക്​താക്കൾക്ക്​ യാത്ര സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വളരെ സുപ്രധാനമായ ചുവടാണ്​ വ്യപാര-സാംസ്കാരിക കേന്ദ്രമായ നായിഫിലെ ബ്രാഞ്ചിന്‍റെ തുടക്കമെന്ന്​ സി.ഇ.ഒ ജമാൽ അബ്​ദുന്നാസർ പറഞ്ഞു.

യു.എ.ഇയിലെ എല്ല ഉപഭോക്​താക്കൾക്കും പ്രാപ്യമാകുന്ന രീതിയിൽ ഏഴ്​ എമിറേറ്റുകളിലുമായാണ്​ കോസ്​മോ പ്രവർത്തിക്കുന്നത്​. ദുബൈയിലും ഷാർജയിലും അഞ്ചുവീതവും അജ്​മാനിൽ മൂന്നും അബൂദബിയിലും അൽഐനിലും രണ്ടു വീതവും ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഒാരോന്നുമാണ്​ ബ്രാഞ്ചുകളുള്ളത്​. എയർ അറേബ്യയുടെ ഉടമസ്ഥതയിൽ 2010ൽ ആരംഭിച്ച കോസ്​മോ ട്രാവൽ അയാട്ട അംഗീകൃത സ്ഥാപനമാണ്​. 13രാജ്യങ്ങളിലായി നിലവിൽ നൂറിലേറെ ബ്രാഞ്ചുകൾ നിലവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cosmo Travel
News Summary - Cosmo Travel opens its first branch after COVID
Next Story