Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനധിക​ൃത സൗന്ദര്യവർധക...

അനധിക​ൃത സൗന്ദര്യവർധക ശസ്​ത്ര​ക്രിയ; സ്​ത്രീ പിടിയിൽ

text_fields
bookmark_border
അനധിക​ൃത സൗന്ദര്യവർധക ശസ്​ത്ര​ക്രിയ; സ്​ത്രീ പിടിയിൽ
cancel

ദുബൈ: ബർദുബൈയിലെ വീട്ടിൽ സൗന്ദര്യവർധക ശസ്​ത്രക്രീയ നടത്തിയിരുന്ന സ്​ത്രീയെ പൊലീസ്​ പിടികൂടി. അധികൃതരുടെ അനുവാദമോ ലൈസൻസോയില്ലാതെ ചികിൽസ നടത്തിയതിനും മരുന്നുകളും മറ്റ്​ ഉപകരണങ്ങളും ​ൈകവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്​. മരുന്നും സിറിഞ്ചും മറ്റ്​ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന്​ ബർ ദുബൈ പ്രോസിക്യൂട്ടർ മിത്ര ഇബ്രാഹിം മദനി പറഞ്ഞു. ചുണ്ടി​​​​െൻറ സൗന്ദര്യം വർധിപ്പിക്കാമെന്ന്​ വാഗ്​ദാനം നൽകി 1100 ദിർഹം വാങ്ങി ചികിൽസ നടത്തുന്നതിനിടെയാണ്​ ഇവർ പിടിയിലായത്​. ഇവർക്ക്​ പരമാവധി ​ശിക്ഷ നൽകണമെന്ന്​ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇത്തരക്കാരുടെയടുത്ത്​ ചികിൽസ തേടുന്നത്​ ജീവന​ുതന്നെ അപകടകരമാണെന്ന്​ മിത്ര ഇബ്രാഹിം മദനി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscosmeticsmalayalam news
News Summary - cosmetics-uae-gulf news
Next Story