Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ കോർപറേറ്റ്​...

യു.എ.ഇയിൽ കോർപറേറ്റ്​ ടാക്സ്​ രജിസ്​ട്രേഷൻ 6.4 ലക്ഷം കവിഞ്ഞു

text_fields
bookmark_border
corporate tax
cancel
camera_alt

കോർപ്പറേറ്റ് നികുതി

Listen to this Article

ദുബൈ: രാജ്യത്ത്​ അടുത്തിടെ നടപ്പിലാക്കിയ കോർപറേറ്റ്​ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 6,40,000 കവിഞ്ഞതായി ഫെഡറൽ ടാക്സ്​ അതോറിറ്റി (എഫ്​.ടി.എ) അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കുന്നതിലും കുടിശ്ശികകൾ തീർക്കുന്നതിലും മികച്ച പ്രതികരണമാണ്​ കമ്പനികളിൽ നിന്നുണ്ടായത്​. രാജ്യത്തെ നികുതി നിയമങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും കാര്യക്ഷമതയാണ്​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന്​ എഫ്​.ടി.എ വ്യക്​തമാക്കി.

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച രീതികൾ അനുസരിച്ച്​, കാര്യക്ഷമമായ ഇലക്​ട്രോണിക്​ നടപടിക്രമങ്ങളിലൂടെ നടപ്പിലാക്കുന്ന നികുതി സംവിധാനങ്ങൾ രാജ്യത്തെ ബിസിനസ്​ സ്ഥാപനങ്ങൾക്ക്​ വലിയ പിന്തുണയാണ്​ നൽകുന്നതെന്നും എഫ്​.ടി.എ വിശദീകരിച്ചു. നികുതി സംവിധാനം നടപ്പിലാക്കുന്നതിൽ ആഗോള തലത്തിൽ ഏറ്റവും വലിയ മുന്നേറ്റം നടത്താൻ പിന്തുണച്ച എല്ലാ സ്ഥാപനങ്ങളോടും എഫ്​.ടി.എ നന്ദി അറിയിച്ചു.

2024 ഡിസംബർ 31ന്​ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ആദ്യ ഘട്ട ഫയലിങ്​ 2025 സെപ്​റ്റംബർ അവസാനത്തോടെ വിജയകരമായി പൂർത്തിയാക്കിയതായും അതോറിറ്റി വ്യക്​തമാക്കി. നിലവിലെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്​, കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി കാലയളവിലേക്ക്​ ലക്ഷക്കണക്കിന്​ സ്ഥാപനങ്ങളാണ്​ കോർപറേറ്റ്​ ടാക്സ്​ റിട്ടേണുകളും വാർഷിക ഡിക്ലറേഷനുകളും സമർപ്പിച്ചതെന്ന്​ എഫ്​.ടി.എ ഡയറക്ടർ ജനറൽ ഖാലിദ്​ അലി അൽ ബുസ്താനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxDubaiCorporate taxgulfnewfederal tax authority
News Summary - Corporate tax registrations in the UAE exceed 6.4 lakh
Next Story