ആവേശമായി കോർപറേറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsസെറ്റ്ഗോ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച കോർപറേറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ്
ജേതാക്കൾ ട്രോഫിയുമായി
ദുബൈ: യു.എ.ഇയിലെ പ്രമുഖ കോർപറേറ്റ് ടീമുകളുമായി സെറ്റ്ഗോ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച കോർപറേറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ശ്രദ്ധേയമായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ട്രൻസ് ഇവന്റ്സ് (ഫർനക് ഗ്രൂപ്പ്) ടീം ജേതാക്കളായി. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. കോർപറേറ്റ് ജീവനക്കാർക്കിടയിൽ ഐക്യവും പരസ്പര സഹകരണവും പോസിറ്റീവായ കായിക സംസ്കാരവും സൃഷ്ടിക്കുകയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിട്ടതെന്ന് യു.എ.ഇയുടെ മുൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സെറ്റ്ഗോ ക്രിക്കറ്റ് അക്കാദമി സി.ഇ.ഒയുമായ സി.പി. റിസ്വാൻ പറഞ്ഞു. മുഴുവൻ ടീമുകളിൽനിന്ന് മികച്ച പങ്കാളിത്തമാണ് ടൂർണമെന്റിൽ പ്രകടമായത്. കമൽ പേ, എമ്റിൽ എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രായോജകർ.
യു.എ.ഇയിലെ പ്രമുഖ ക്രിക്കറ്റ് പരിശീലനകേന്ദ്രങ്ങളിൽ ഒന്നാണ് സെറ്റ്ഗോ ക്രിക്കറ്റ് അക്കാദമി. യുവ ക്രിക്കറ്റ് പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും പ്രഫഷനൽ കായികസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്കും മുതിർന്നവർക്കും കോർപറേറ്റ് സമൂഹങ്ങൾക്കുമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മുൻനിരയിലാണ് സെറ്റ്ഗോ ക്രിക്കറ്റ് അക്കാദമിയെന്നും സി.പി. റിസ്വാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

