Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ കൊറോണ ബാധ...

യു.എ.ഇയിൽ കൊറോണ ബാധ സ്​ഥിരീകരിച്ചു

text_fields
bookmark_border
യു.എ.ഇയിൽ കൊറോണ ബാധ സ്​ഥിരീകരിച്ചു
cancel

ദുബൈ: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ്​ ബാധ യു.എ.ഇയിലും സ്​ഥിരീകരിച്ചു. ചൈനയിൽനിന്നെത്ത ിയ ഒരു കുടുംബത്തിലെ നാലുപേർക്കാണ്​ വൈറസ്​ ബാധ കണ്ടെത്തിയത്​. ഇവർ കർശന ​ൈവദ്യനിരീക്ഷണത്തിലാണ്​. ആരോഗ്യനില തൃ പ്​തികരമാണെന്നും അവസ്​ഥ ആശങ്കജനകമല്ലെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്​ ഒൗദ്യോഗിക വാർത്താ ഏജൻസി ‘വാം’ വ്യക്​തമാക്കി.

വൈറസ്​ബാധയേറ്റ കുടുംബം ജനുവരി 16ന്​ ചൈനയിലെ വുഹാൻ പ്രവിശ്യയിൽനിന്നാണ്​ യു.എ.ഇയിൽ എത്തിയത്​. ജനുവരി 23നാണ്​ ​രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന്​ ആരോഗ്യ​^രോഗപ്രതിരോധ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റന്ത്​ പറഞ്ഞു. ഉടനടി ഇവരെ മാറ്റിപ്പാർപ്പിക്കുകയും അടിയന്തര ചികിത്സാ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തുകയും ചെയ്​തു.

വിദഗ്​ധ ഡോക്​ടർമാരും പാരാമെഡിക്കുകളും അടങ്ങുന്ന പ്രത്യേക സംഘമാണ്​ പരിചരണങ്ങൾക്ക്​ നേതൃത്വം നൽകിയത്​. ഇപ്പോൾ നാലുപേരുടെയും ആരോഗ്യനില തൃപ്​തികരമാണ്​. എല്ലാവിധ മുൻകരുതലുകളും രാജ്യത്ത്​ സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യ ഭീതി ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscorona viruscorona in UAEcorona virus news
News Summary - Coronavirus: First case confirmed in UAE -Gulf news
Next Story