Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right620 സ്‌കൂളും 6,000...

620 സ്‌കൂളും 6,000 ബസുകളും അണുമുക്തമാക്കി

text_fields
bookmark_border
620 സ്‌കൂളും 6,000 ബസുകളും അണുമുക്തമാക്കി
cancel
camera_alt???????? ??????????? ?????????????? ????????????? ?????????????????????????? ??. ????? ??? ?????????, ??. ????? ??? ??????????? ?????????? ??????????????????

അ​ബൂ​ദ​ബി: രാ​ജ്യ​ത്തെ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ‘കോ​വി​ഡ്-19’ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നു​ള ്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം കെ​യ​ർ ആ​ൻ​ഡ് ആ​ക്​​ടി​വി​റ്റ ീ​സ് സെ​ക്ട​ർ അ​സി.​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അം​ന അ​ൽ ദ​ഹാ​ക്കി, ആ​രോ​ഗ്യ പ്ര​തി​രോ​ധ സം​ര​ക്ഷ​ണ മ​ന്ത്രാ​ല ​യം മെ​ഡി​സി​ൻ പ്രി​വ​ൻ​റി​വ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​നാ​ദ അ​ൽ മ​ർ​സൂ​ക്കി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള എ​ല്ലാ സ്‌​കൂ​ൾ യാ​ത്ര​ക​ളും താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളും സ്‌​കൂ​ൾ ബ​സു​ക​ളും അ​ണു​മു​ക്ത​മാ​ക്കി. 620 സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും ആ​റാ​യി​ര​ത്തി​ല​ധി​കം സ്‌​കൂ​ൾ ബ​സു​ക​ൾ അ​ണു​മു​ക്ത​മാ​ക്കി. 620 സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കും. 508 സ്‌​കൂ​ൾ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. 1196 വി​ദൂ​ര പ​ഠ​ന പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ച്ചു. 1,68,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കും. 23,000 യൂ​നി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്നു.

കോ​വി​ഡി​നെ ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 4,590 ഡ്രൈ​വ​ർ​മാ​ർ​ക്കും സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ 667 ന​ഴ്സു​മാ​ർ യോ​ഗ്യ​ത നേ​ടി. 700ത്തി​ല​ധി​കം സ്‌​കൂ​ളു​ക​ളി​ൽ കോ​വി​ഡ് വൈ​റ​സ് പ​ക​രി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന ഇ​ൻ​സു​ലേ​ഷ​ൻ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ലെ 45 കോ​വി​ഡ് വൈ​റ​സ് കേ​സു​ക​ളി​ൽ ഏ​ഴെ​ണ്ണം പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ സ്ഥി​തി വീ​ണ്ടെ​ടു​ത്തു.

ര​ണ്ട് കേ​സു​ക​ൾ തീ​വ്ര പ​രി​ച​ര​ണം തു​ട​രു​ക​യാ​ണ്. ബാ​ക്കി കേ​സു​ക​ളി​ലൊ​ന്നും ആ​ശ​ങ്ക​ക്ക​ടി​സ്ഥാ​ന​മി​ല്ലെ​ങ്കി​ലും പ​രി​ച​ര​ണം തു​ട​രു​ക​യാ​ണ്. 700 പേ​രു​ടെ മെ​ഡി​ക്ക​ൽ ടീം ​ജാ​ഗ​രൂ​ക​രാ​യി കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ ചി​കി​ത്സ​യി​ൽ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​ണ്. തെ​ർ​മ​ൽ ഡി​റ്റ​ക്ട​ർ വ​ഴി പ​രി​ശോ​ധി​ക്കു​ന്ന​തു​കൂ​ടാ​തെ പ്ര​തി​രോ​ധ പ​രി​ശോ​ധ​ന​ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി നൂ​ത​ന സം​വി​ധാ​ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCORONA PREVENTION
News Summary - CORONA-PREVENTION-uae-gulf news
Next Story