കൊറോണ: ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ജോലി ഇളവ്
text_fieldsദുബൈ: കൊറോണ വൈറസ് മുൻകലുതലിന്‍റെ ഭാഗമായി ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ജോലി ഇളവ് നൽകി ഭരണകൂടം. എക്സിക്യൂ ട്ടീവ് കൗൺസിലിന്റേതാണ് തീരുമാനങ്ങൾ.
പ്രധാന തീരുമാനങ്ങൾ:
- ഗ്രേഡ് ഒമ്പത് വരെ പഠിക്കുന്ന മക്കളുള്ള അമ്മമാർക്ക് ജോലി സമയത്തിൽ ഇളവ്.
- ഗർഭിണികൾക്കും പ്രായമായവർക്കും നിശ്ചയദാർഡ്യക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം.
- പുറം രാജ്യങ്ങളിൽ പോയി തിരിച്ചെത്തുന്ന ജീവനക്കാർ നിരീക്ഷണ കാലം കഴിയുന്നത് വരെ വീട്ടിൽ തന്നെ തങ്ങണം. ഇവർക്ക് ശമ്പളം ലഭിക്കും.
- പഞ്ചിങ് മിഷീൻ പൂർണമായി ഒഴിവാക്കി. ‘സ്മാർട്ട് എംേപ്ലായീ’ എന്ന മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്താം.
- എല്ലാ സർക്കാർ വകുപ്പുകളുടെയും പരിപാടികൾ റദ്ധാക്കി.
- ഒാഫിസുകൾ അണുവിമുക്തമാക്കും.
- വിദേശ അസൈൻമെന്‍റുകൾ ഒഴിവാക്കണം.
- യോഗങ്ങൾ പരമാവധി ഒാൺലൈനാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
