കോപ് 28: പ്രതീക്ഷയോടെ യു.എ.ഇ
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും
ദുബൈ: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ചർച്ച ചെയ്യുന്ന 'കോപ് 28'കോൺഫറൻസിന് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ യു.എ.ഇ. രണ്ടുദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ആഗോള കോൺഫറൻസിന് ആതിഥ്യം വഹിക്കാൻ യു.എ.ഇ സർവസജ്ജമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. വിവിധ രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചതായും രണ്ടുദിവസത്തിനുള്ളിൽ അന്തിമതീരുമാനം പ്രഖ്യാപിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സഹകരണത്തിന് പ്രതിജ്ഞാബദ്ധരായ രാഷ്ട്രമെന്ന നിലയിൽ ഭൂമിയുടെ കാലാവസ്ഥ വെല്ലുവിളി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമ്മേളനത്തിന് ആതിഥ്യം വഹിക്കാൻ യു.എ.ഇ ഒരുക്കമാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഗ്ലാസ്ഗോയിലെ കോപ് 26 കോൺഫറൻസിൽ യു.എ.ഇ പ്രധാന റോൾ വഹിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ചർച്ച ചെയ്യുന്ന കോൺഫറൻസാണ് 'കോപ്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

