കോപ്-28ന് ദുബൈ എക്സ്പോ സിറ്റി വേദിയാകും
text_fieldsദുബൈ: ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റി വേദിയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെ നിർദേശപ്രകാരമാണ് വേദി തീരുമാനിച്ചത്.
ലോകത്തിന്റെ മുഴുവൻ ശ്രദ്ധനേടിയ എക്സ്പോ 2020ന്റെ വേദിയെന്ന നിലയിൽ സജ്ജീകരിച്ച അത്യാധുനിക സംവിധാനങ്ങൾ പരിഗണിച്ചാണ് നടപടി. പരിസ്ഥിതിസൗഹൃദ നിലപാടിൽ രൂപപ്പെടുത്തിയ കേന്ദ്രമെന്ന നിലയിലും കൂടിയാണ് എക്സ്പോയെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ചയാകുന്ന സമ്മേളനത്തിന് നഗരി വേദിയാകുന്നത്.
രാഷ്ട്രത്തലവന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര വ്യവസായ പ്രമുഖർ, സ്വകാര്യ മേഖല പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരുൾപ്പെടെ 45,000ത്തിലധികം പേർ അടുത്തവർഷം നവംബറിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

