Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജബല്‍ ജയ്സ് നിയന്ത്രണം...

ജബല്‍ ജയ്സ് നിയന്ത്രണം പിന്‍വലിച്ചു

text_fields
bookmark_border
ജബല്‍ ജയ്സ് നിയന്ത്രണം പിന്‍വലിച്ചു
cancel
camera_alt

ജ​ബ​ല്‍ ജ​യ്സ്​ റോ​ഡ്

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ​യി​ലെ പ്ര​ശ​സ്ത വി​നോ​ദ കേ​ന്ദ്ര​മാ​യ റാ​സ​ല്‍ഖൈ​മ ജ​ബ​ല്‍ ജ​യ്സ് സ​ന്ദ​ര്‍ശ​ന​ത്തി​ന് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ സ​മ്പൂ​ര്‍ണ​മാ​യി പി​ന്‍വ​ലി​ച്ചു. ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​തോ​ടെ​യാ​ണ് വി​ല​ക്ക് നീ​ക്കു​ന്ന​ത്. ഡി​സം​ബ​റി​ല്‍ ല​ഭി​ച്ച മ​ഴ​യി​ലാ​ണ് മ​ല​മു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ ത​ക​ര്‍ന്ന​ത്. ഇ​തേ​തു​ട​ര്‍ന്ന് ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്ക് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ഭാ​ഗി​ക​മാ​യി പി​ന്‍വ​ലി​ച്ച് പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​ക​രെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​നി മു​ത​ല്‍ അ​നു​മ​തി കൂ​ടാ​തെ എ​ല്ലാ സ​ന്ദ​ര്‍ശ​ക​ര്‍ക്കും ജ​ബ​ല്‍ ജ​യ്സ് മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാം.

സു​ര​ക്ഷാ മു​ന്‍ക​രു​ത​ലാ​യി പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച അ​തി​ശൈ​ത്യ ദി​ന​ങ്ങ​ളി​ല്‍ ജ​ബ​ല്‍ ജ​യ്സി​ലെ കൊ​ടും ത​ണു​പ്പും മ​ഞ്ഞു​മൂ​ടി​യ പ്ര​ഭാ​ത​ങ്ങ​ളും അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് പ​ല​രെ​യും നി​രാ​ശ​യി​ലാ​ഴ്ത്തി​യി​രു​ന്നു. പ​ർ​വ​ത​നി​ര​ക​ളി​ലെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ള്‍, ഔ​ട്ട് ഡോ​ര്‍ വി​നോ​ദ സൗ​ക​ര്യ​ങ്ങ​ള്‍, ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​ട​ങ്ങി​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്ക് സ്വ​ത​ന്ത്ര​മാ​യി പ്ര​വേ​ശി​ക്കാം. നി​ല​വി​ലെ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​മ്പൂ​ര്‍ണ​മാ​യി നീ​ക്കി​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് സ​ഞ്ചാ​രി​ക​ള്‍. മ​ല​മു​ക​ളി​ലേ​ക്ക് സ്വ​ത​ന്ത്ര​മാ​യി ഡ്രൈ​വ് ചെ​യ്ത് ക​യ​റി മ​ല​നി​ര​ക​ളു​ടെ​യും വ​ന്യ​ത ആ​സ്വ​ദി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ല്‍ മാ​ത്ര​മാ​ണ് സി​പ് ലൈ​ന്‍, ജ​യ്സ് സ്കൈ ​ടൂ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

17 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് വ​രെ പൂ​ന്തോ​ട്ട ന​ഗ​രി​യാ​യ അ​ല്‍ ഐ​നി​ലെ ജ​ബ​ല്‍ ഹ​ഫീ​ത്താ​യി​രു​ന്നു സ​ഞ്ചാ​രി​ക​ള്‍ക്കി​ട​യി​ലെ യു.​എ.​ഇ​യി​ലെ ജ​ബ​ലു​ക​ളി​ല്‍ മു​ഖ്യ ആ​ക​ര്‍ഷ​ണ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 1249 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് ജ​ബ​ല്‍ ഹ​ഫീ​ത്തെ​ങ്കി​ല്‍ 1934 മീ​റ്റ​ര്‍ ഉ​യ​രെ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ജ​ബ​ല്‍ ജ​യ്സി​ന്‍റെ സ്ഥാ​നം. റാ​ക് ബ​റൈ​റാ​ത്തി​ല്‍നി​ന്ന് 50 കി​ലോ മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്ത് വേ​ണം ജ​ബ​ല്‍ ജൈ​സി​ലെ​ത്താ​ന്‍. ഇ​തി​ല്‍ 21 കി​ലോ​മീ​റ്റ​റോ​ളം പാ​റ​ക​ള്‍ വെ​ട്ടി​മാ​റ്റി നി​ര്‍മി​ച്ച പാ​ത​യാ​ണ്. നി​ര​വ​ധി ഹെ​യ​ര്‍ പി​ന്‍ വ​ള​വു​ക​ളോ​ടെ മൂ​ന്ന് വ​രി പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ​ർ​വ​ത​നി​ര​യു​ടെ വ​ന്യ​മാ​യ മ​നോ​ഹാ​രി​ത ജ​ബ​ല്‍ ജൈ​സ് യാ​ത്ര​യി​ലെ മു​ഖ്യ ആ​ക​ര്‍ഷ​ണ​മാ​ണ്. റാ​സ​ല്‍ഖൈ​മ​യു​ടെ വി​നോ​ദ വ്യ​വ​സാ​യ​ത്തി​ന് പു​തു​ജീ​വ​ന്‍ ന​ല്‍കി​യ ജ​ബ​ല്‍ ജ​യ്സ് റോ​ഡ് നി​ര്‍മാ​ണം തു​ട​ങ്ങി​യ​ത് 2005ലാ​ണ്. സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ള്‍ക്ക് മാ​ത്രം പ്രാ​പ്യ​മാ​യി​രു​ന്ന ജ​ബ​ല്‍ ജ​യ്സി​ലേ​ക്ക് 2008ഓ​ടെ സാ​ധാ​ര​ണ​ക്കാ​രും എ​ത്തി​ത്തു​ട​ങ്ങി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍ഘ്യ​മേ​റി​യ സി​പ് ലൈ​ന്‍, യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ​വ ജ​ബ​ല്‍ ജ​യ്സി​ന്റെ ഖ്യാ​തി ഉ​യ​ര്‍ത്തി​യ സം​രം​ഭ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEjebel jaisgulfnewsmalayalam
News Summary - Control of Jebel Jais has been withdrawn
Next Story