Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ഖ​ണ്ഡ​ങ്ങ​ള്‍...

ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ ക​ട​ന്ന വി​ജ​യ ഗാ​ഥ 'റാ​ക് സെ​റാ​മി​ക്സ്'

text_fields
bookmark_border
ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ ക​ട​ന്ന വി​ജ​യ ഗാ​ഥ റാ​ക് സെ​റാ​മി​ക്സ്
cancel

യു.​എ.​ഇ​യു​ടെ എ​ണ്ണ​യി​ത​ര റ​വ​ന്യൂ സ്രോ​ത​സു​ക​ളു​ടെ പ​ട്ടി​ക നി​ര​ത്തി​യാ​ല്‍ ഉ​ന്ന​ത ശ്രേ​ണി​യി​ലാ​ണ് റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ സ്ഥാ​നം. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ശൈ​ഖ് സ​ഖ​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ ഉ​പ​ഭ​ര​ണാ​ധി​പ​നാ​യി​രു​ന്ന ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ മു​ന്‍കൈ​യി​ല്‍ 1989ലാ​യി​രു​ന്നു റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ പി​റ​വി. ഗു​ണ​മേ​ന്മ​യു​ള്ള ക​ളി​മ​ണ്‍ ശേ​ഖ​ര​ത്തി​ന്‍െ​റ ഈ​റ്റി​ല്ല​മാ​ണ് റാ​സ​ല്‍ഖൈ​മ​യെ​ന്ന ഗ​വേ​ഷ​ണ പ​ഠ​ന​മാ​ണ് സെ​റാ​മി​ക്സ് ഉ​ല്‍പ​ന്ന നി​ര്‍മാ​ണ​ശാ​ല​യി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്.

പു​രാ​ത​ന കാ​ല​ത്ത് മു​ത്തു​വാ​ര​ലാ​യി​രു​ന്നു റാ​സ​ല്‍ഖൈ​മ​യു​ടെ ഗ​തി​വി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ട​ക്കാ​ല​ത്ത് കാ​ര്‍ഷി​ക -മ​ല്‍സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലേ​ക്ക് ചു​രു​ങ്ങി​യി​രു​ന്നു. എ​ണ്ണ വി​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത റാ​സ​ല്‍ഖൈ​മ​യു​ടെ വി​ക​സ​ന യാ​ത്ര​ക്ക് വേ​ഗം ന​ല്‍കി​യെ​ന്ന​ത് റാ​ക് സെ​റാ​മി​ക്സ് നി​ര്‍മാ​ണ​ശാ​ല​ക​ളു​ടെ നേ​ട്ടം. അ​റ​ബ് മേ​ഖ​ല​യി​ല്‍ ഒ​മ്പ​ത്, 13 നൂ​റ്റാ​ണ്ടു​ക​ളി​ല്‍ സെ​റാ​മി​ക് ക​ല ഉ​ത്തും​ഗ പ​ദ​വി​യി​ലാ​യി​രു​ന്നു. വാ​ണി​ജ്യ മേ​ഖ​ല​യു​ടെ ഉ​ണ​ര്‍വി​നൊ​പ്പം ച​രി​ത്ര പാ​ര​മ്പ​ര്യ​ത്തി​ന്‍െ​റ പു​ന​രു​ജ്ജീ​വ​നം കൂ​ടി​യാ​യാ​ണ് '90ക​ളു​ടെ തു​ട​ക്ക​ത്തി​ലെ റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ വ​ര​വി​നെ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

'90 ഫെ​ബ്രു​വ​രി​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ സെ​റാ​മി​ക്സ് അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ര​ണ്ട് പ്ലാ​ൻ​റു​ക​ള്‍ കൂ​ടി സ്ഥാ​പി​ച്ചു. 1993ല്‍ ​ആ​ദ്യ സാ​നി​റ്റ​റി​വെ​യ​ര്‍ പ്ളാ​ന്‍റ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. 2000 - 2004 കാ​ല​യ​ള​വി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ഉ​റ​പ്പാ​ക്കി​യ​ത് സെ​റാ​മി​ക്സി​ന്‍െ​റ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് വേ​ഗം ന​ല്‍കി. തു​ട​ക്ക ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഗു​ണ നി​ല​വാ​ര​മു​ള്ള ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കി​യ​ത് റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ ഖ്യാ​തി ഉ​യ​ര്‍ത്തി.

2000ല്‍ ​രാ​ജ്യ​ത്തി​ന് പു​റ​ത്ത് ആ​ദ്യ പ്ലാ​ൻ​റ്​ ബം​ഗ്ലാ​ദേ​ശി​ല്‍ സ്ഥാ​പി​ത​മാ​യി. ഇ​ന്ത്യ​യി​ലും ഇ​റാ​നി​ലും റാ​ക് സെ​റാ​മി​സ് പ്ലാ​ൻ​റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. 2010ഓ​ടെ ലോ​ക​ത്തി​ലെ മു​ന്‍ നി​ര ബ്രാ​ന്‍ഡു​ക​ളി​ല്‍ റാ​ക് സെ​റാ​മി​ക്സ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സ്ഥാ​നം പി​ടി​ച്ചു. നി​ല​വി​ല്‍ 160ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന​താ​ണ് വി​ത​ര​ണ ശൃം​ഖ​ല. ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ന്‍, യു.​കെ, ഇ​റ്റ​ലി, ജ​ര്‍മ​നി, ആ​സ്ത്രേ​ലി​യ രാ​ജ്യ​ങ്ങ​ളി​ല്‍ അ​നു​ബ​ന്ധ നി​ക്ഷേ​പ സം​വി​ധാ​ന​ങ്ങ​ള്‍ റാ​ക് സെ​റാ​മി​ക്സ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് ഡി​മാ​ന്‍റ് വ​ര്‍ധി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യു​ള്‍പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​യി​ന്‍റ് വെ​ഞ്ച്വ​ര്‍ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ പ്ര​ത്യേ​ക വി​പ​ണി തു​റ​ക്കാ​നും റാ​ക് സെ​റാ​മി​ക്സി​ന് ക​ഴി​ഞ്ഞു.

യു.​എ.​ഇ​ക്ക് പു​റ​മെ ഇ​ന്ത്യ​യു​ള്‍പ്പെ​ടെ വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി ഏ​ഴാ​യി​ര​ത്തി​ലേ​റെ പേ​ര്‍ നേ​രി​ട്ടും ലോ​ക​ത​ല​ത്തി​ല്‍ 15,000ഓ​ളം പേ​ര്‍ അ​നു​ബ​ന്ധ​മാ​യും റാ​ക് സെ​റാ​മി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലെ​ടു​ക്കു​ന്നു. ടൈ​ലു​ക​ള്‍, സാ​നി​റ്റ​റി​വെ​യ​ര്‍ തു​ട​ങ്ങി അ​ടു​ക്ക​ള മു​ത​ല്‍ ഭീ​മ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്ക് വ​രെ ആ​വ​ശ്യ​മു​ള്ള ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്നു.തു​റ​ന്ന സാ​മ്പ​ത്തി​ക ന​യ​ത്തി​ന്‍െ​റ വ​ക്താ​വാ​യ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ ക​ട​ന്ന റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ ജൈ​ത്ര​യാ​ത്ര​ക്ക് നി​ദാ​ന​മാ​യി വ​ര്‍ത്തി​ക്കു​ന്നു. റാ​സ​ല്‍ഖൈ​മ അ​ല്‍ ജ​സീ​റ അ​ല്‍ ഹം​റ​യി​ലാ​ണ് റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ ആ​സ്ഥാ​നം. കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ലോ​കം കീ​ഴ​ട​ക്കി​യ റാ​ക് സെ​റാ​മി​ക്സി​ന്‍െ​റ വി​ജ​യ​ഗാ​ഥ ജോ​ര്‍ജ് ടൗ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ മ​ക്ഡൊ​ണൊ​ഫ് സ്കൂ​ള്‍ ഓ​ഫ് ബി​സി​ന​സ് പ​ഠ​ന വി​ഷ​മാ​ക്കി​യ​തും ശ്ര​ദ്ധേ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Continental Success Story 'Rock Ceramics'
Next Story