Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണ്ടെ​യ്‌​ന​റു​ക​ളും...

ക​ണ്ടെ​യ്‌​ന​റു​ക​ളും പ​റ​ക്കും: സ്കൈ​പോ​ഡ് സം​വി​ധാ​ന​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി

text_fields
bookmark_border
Containers will also fly
cancel
camera_alt

സ്കൈ​പോ​ഡ് ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ക​ണ്ടെ​യ്​​ന​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന അ​തി​വേ​ഗ സ്കൈ​പോ​ഡ് ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ക​ണ്ടെ​യ്​​ന​റു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി. എ​മി​റേ​റ്റി​ലെ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​നാ​ണ്​ സ്​​റ്റീ​ൽ ച​ര​ടി​ൽ ബ​ന്ധി​പ്പി​ച്ച തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഡ്രൈ​വ​റി​ല്ലാ റോ​ഡ് ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ഇ​ത്​ ക​ണ്ടെ​യ്​​ന​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ്​ പു​തു​താ​യി പ​ദ്ധ​തി​യി​ടു​ന്ന​ത്. ഷാ​ർ​ജ റി​സ​ർ​ച്ച്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ പാ​ർ​ക്​ പ​ദ്ധ​തി ഡി​സം​ബ​റോ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ വെ​ളി​പ്പെ​ടു​ത്തി. നി​ല​വി​ൽ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും 'റെ​യി​ൽ നൂ​ലു'​ക​ൾ ബ​ന്ധി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ച​ര​ക്കു ക​ട​ത്താ​ൻ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ പ​രി​സ്ഥി​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ ബ​ദ​ലാ​ണ് ഇ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

പ​ര​മ്പ​രാ​ഗ​ത കേ​ബ്​​ൾ കാ​ർ സം​വി​ധാ​ന​ത്തി​ൽ നി​ന്നും ​ട്രാ​മു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്​​ത​മാ​യി സ്വ​ത​ന്ത്ര​മാ​യി മു​ന്നോ​ട്ടും പി​ന്നോ​ട്ടും സ​ഞ്ച​രി​ക്കു​ന്ന​താ​ണ്​ സ്കൈ​പോ​ഡ്. നാ​ല് യാ​ത്ര​ക്കാ​രെ വ​ഹി​ക്കു​ന്ന സ്​​കൈ​പോ​ഡു​ക​ളാ​ണ്​ നേ​ര​ത്തെ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. വി​വി​ധ​ങ്ങ​ളാ​യ പു​തി​യ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വേ​റെ​യും ഷാ​ർ​ജ റി​സ​ർ​ച്ച്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ പാ​ർ​ക്ക്​ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. 20 യാ​ത്ര​ക്കാ​രെ വ​രെ വ​ഹി​ക്കു​ന്ന ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സു​ക​ൾ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച്​ സ​ഞ്ച​രി​ക്കു​ന്ന ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളും പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Containers will also fly
News Summary - Containers will also fly: Scheme to bind to Skypod system
Next Story