സ്വഭാവ സർട്ടിഫിക്കറ്റ്: ഫിലിപ്പീൻസുകാർക്കും ഇന്തോനേഷ്യക്കാർക്കും സാവകാശം
text_fieldsഅബൂദബി: തൊഴിൽ വിസ ലഭിക്കാൻ സ്വന്തം രാജ്യത്തെ അധികൃതരിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ രാജ്യക്കാർക്ക് സമയം നീട്ടിനൽകി. യു.എ.ഇ മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം തസ്ഹീൽ കേന്ദ്രങ്ങൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018 ജൂൺ വരെയാണ് ഇൗ രാജ്യക്കാർക്ക് സാവകാശം നൽകിയത്.ഫെബ്രുവരി നാലിനാണ് വിസ അപേക്ഷക്കൊപ്പം സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിയമം പ്രാബല്യത്തിലായത്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ രാജ്യക്കാരല്ലാത്തവർക്ക് ഫെബ്രുവരി നാല് മുതൽ നിയമം ബാധകമാണ്. സന്ദർശക വിസയിലെത്തി തൊഴിൽവിസക്ക് അപേക്ഷിക്കുന്നവരും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
രാജ്യത്തെ തൊഴിലിനുള്ള നടപടിക്രമങ്ങൾ തസ്ഹീൽ കേന്ദ്രങ്ങൾ വഴിയോ ഒാൺലൈനായോ പൂർത്തിയാക്കാം. പുതിയ നിയമം പാലിക്കാത്ത തസ്ഹീൽ കേന്ദ്രങ്ങൾ നിയമനടപടിക്ക് വിധേയരാകേണ്ടിവരും. സ്വന്തം രാജ്യത്തുനിന്നോ അവസാനമായി അഞ്ച് വർഷം താമസിച്ച രാജ്യത്തുനിന്നോ ഉള്ള സ്വഭാവ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റുകൾ അതത് രാജ്യത്തെ യു.എ.ഇ എംബസികളോ യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ കസ്റ്റമർ ഹാപ്പിനസ് സെൻററുകളുടെ അറ്റസ്റ്റേഷൻ കേന്ദ്രങ്ങളോ സാക്ഷ്യപ്പെടുത്തിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.