Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിലാളികൾക്ക്​...

തൊഴിലാളികൾക്ക്​ വൈദഗ്​ധ്യം നൽകാൻ പദ്ധതിയുമായി കോൺസുലേറ്റ്​

text_fields
bookmark_border
തൊഴിലാളികൾക്ക്​ വൈദഗ്​ധ്യം നൽകാൻ പദ്ധതിയുമായി കോൺസുലേറ്റ്​
cancel
camera_alt

കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളർ തൊഴിലാളികൾക്ക്​ പരിശീലനം നൽകുന്ന പദ്ധതിയിൽ​ കോൺസുൽ ജനറൽ അമൻ പുരി സംസാരിക്കുന്നു 

ദുബൈ: കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളർ തൊഴിലാളികൾക്ക്​ കൂടുതൽ മെച്ച​പ്പെട്ട ജോലി ലഭിക്കാൻ​ കമ്പ്യൂട്ടർ പരിജ്​ഞാനം അടക്കം നൽകാൻ​ പദ്ധതിയുമായി ഇന്ത്യൻ കോൺസുലേറ്റ്​. ഇന്ത്യൻ അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാകും പരിപാടി. പദ്ധതിയുടെ ലോഞ്ചിങ്​ ഷാർജയിൽ നടന്നു.കമ്പ്യൂട്ടർ പരിജ്​ഞാനം, ഇംഗ്ലീഷ്​ ഭാഷ പഠനം, തൊഴിൽ പരിശീലനം, ആത്മവിശ്വാസം ഉയർത്തൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടമായി ഷാർജ ഇന്ത്യൻ സ്​കൂളിൽ രണ്ട്​ ദിവസ പരിശീലനം നടന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനും സ്​കൈലൈൻ യൂനിവേഴ്​സിറ്റി കോളജും ചേർന്നാണ്​ തൊഴിലാളികൾക്ക്​ പരിശീലനം നൽകിയത്​.

ഇന്ത്യൻ തൊഴിലാളികളെ യു.എ.ഇയിലെ സ്​ഥാപനങ്ങൾക്ക്​ ഏറെ താൽപര്യമുണ്ടെന്ന്​ കോൺസുൽ ജനറൽ അമൻ പുരി പറഞ്ഞു. കഠിനാധ്വാനികളും നിയമം അനുസരിച്ച്​ ജീവിക്കുന്നവരും ആയതിനാലാണ്​ ഇന്ത്യൻ തൊഴിലാളികൾക്ക്​ ഡിമാൻഡ്​ കൂടുന്നത്​. 33 ലക്ഷം ഇന്ത്യക്കാരാണ്​ യു.എ.ഇയിൽ ജീവിക്കുന്നത്​.

ഇതിൽ 65 ശതമാനവും ​ബ്ലൂ കോളർ തൊഴിലാളികളാണ്​. അവരുടെ ഉന്നമനത്തിനും മെച്ചപ്പെട്ട ജോലി ലഭിക്കാനും കോൺസുലേറ്റിന്​ ഉത്തരവാദിത്തമുണ്ട്​​. മഹാമാരി എത്തിയതോടെ തൊഴിലാളികളുടെ അവസ്​ഥ മോശമായി. പലർക്കും ​െതാഴിൽ നഷ്​ടപ്പെട്ടു. ഒരുപാട്​ പേർ നാട്ടിലേക്ക്​ തിരിച്ചു. അതേസമയം, പുതിയ തൊഴിൽ സാധ്യതകൾ തുറന്നു. വീട്ടിലിരുന്ന്​ ചെയ്യാവുന്ന നിരവധി ജോലികൾ സൃഷ്​ടിക്കപ്പെട്ടു. ഈ സാധ്യതകൾ ബ്ലൂകോളർ തൊഴിലാളികൾക്കായി തുറക്കുകയാണ്​ ലക്ഷ്യം. ഇതിന്​ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ ഉപയോഗിക്കും.

പരിപാടിയിൽ താൽപര്യമറിയിച്ച്​ നിരവധി അസോസിയേഷനുകളും വിദ്യാഭ്യാസ സ്​ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ടെന്നും അമൻ പുരി പറഞ്ഞു.​. ആദ്യഘട്ടത്തിൽ 245 തൊഴിലാളികൾക്കാണ്​ പരിശീലനം നൽകിയത്​.ഷാർജ ഇന്ത്യൻ സ്​കൂളിലെ അനധ്യാപക ജീവനക്കാരും ഇന്ത്യൻ അസോസിയേഷനിലെ ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Consulate
News Summary - Consulate with plans to provide skills to workers
Next Story