കോൺസുൽ ജനറലിന് ‘ഗൾഫ് മാധ്യമ’ത്തിന്റെ ആശംസ
text_fieldsദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവന് ‘ഗൾഫ് മാധ്യമം’ സി.ഒ.ഒ സക്കരിയ മുഹമ്മദ് ഉപഹാരം നൽകുന്നു
ദുബൈ: പുതുതായി നിയമിതനായ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവന് ‘ഗൾഫ് മാധ്യമ’ത്തിന്റെ ആശംസയറിയിച്ചു. ‘ഗൾഫ് മാധ്യമം’ സി.ഒ.ഒ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ദുബൈ കോൺസുൽ ജനറൽ ഓഫിസിലെത്തിയാണ് ആശംസ അറിയിച്ചത്.
യു.എ.ഇയിൽ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ അദ്ദേഹവുമായി സംഘം ചർച്ച ചെയ്തു. മാധ്യമങ്ങൾക്ക് ഇന്ത്യൻ പ്രവാസി സമൂഹങ്ങളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽനിന്ന് വിസ തട്ടിപ്പിന് ഇരയായി യു.എ.ഇയിൽ അകപ്പെടുന്നവരുടെ എണ്ണം അടുത്തിടെ കൂടിവരുകയാണ്. നിയമങ്ങളെ കുറിച്ച് അവബോധമില്ലായ്മയാണ് ഇത്തരം തട്ടിപ്പിൽ അകപ്പെടുന്നതിന് കാരണം. വിസ തട്ടിപ്പ് തടയാൻ കൃത്യമായ മാർഗനിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി സമൂഹത്തിൽ ‘ഗൾഫ് മാധ്യമ’ത്തിന്റെ ഇടപെടലുകളിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെ.ആർ. ഹാഷിം (കൺട്രി ഹെഡ്, ബിസിനസ് സൊലൂഷൻ യു.എ.ഇ), സാലിഹ് കോട്ടപ്പള്ളി (എഡിറ്റോറിയൽ ഹെഡ്, മിഡിലീസ്റ്റ്), ടി.കെ. മനാഫ്(യു.എ.ഇ ബ്യൂറോ ചീഫ്), നജു വയനാട് (സീനിയർ എക്സിക്യൂട്ടിവ്, ഇവന്റ് ഡിജിറ്റൽ പ്രമോഷൻ) എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

