ദുബൈയിലെ പുതിയ റോഡ് പകുതി നിർമാണം പൂർത്തിയായി
text_fieldsനിർമാണം പകുതി പൂർത്തിയായ റോഡിെൻറ രൂപരേഖ
ദുബൈ: റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) നിർമിക്കുന്ന ശൈഖ് റാശിദ് ബിൻ സഈദ് റോഡ്സ് ഇംപ്രൂവ്മെൻറ് കോറിഡോറിെൻറ നിർമാണം പകുതി പിന്നിട്ടു. റാസൽഖോർ റോഡിലൂടെ എട്ട് കിലോമീറ്റർ നീളുന്ന പദ്ധതി ദുബൈ-അൽഐൻ റോഡ് ഇൻറർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ നീളുന്ന പദ്ധതിയാണ്.
രണ്ടുകിലോ മീറ്റർ നീളമുള്ള ബ്രിഡ്ജുകൾ അടക്കമുള്ളവ ഉൾക്കൊള്ളുന്ന റോഡ് പൂർത്തിയായാൽ ഈ മേഖലയിലെ ഗതാഗത സമയം 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനുമായ മത്വാർ മുഹമദ് ആൽ തയാർ വ്യക്തമാക്കി.
ആർ.ടിഎ നടപ്പാക്കുന്ന വലിയ പദ്ധതികളിലൊന്നാണ് ശൈഖ് റാശിദ് ബിൻ സഈദ് റോഡ്സ് ഇംപ്രൂവ്മെൻറ് കോറിഡോർസ് പദ്ധതി. ഭാവിയിൽ, അതിൽ ശൈഖ് റാശിദ് ബിൻ സഈദ് ക്രോസിങ്ങിെൻറ നിർമാണവും ഉൾപ്പെടും. പദ്ധതി പൂർത്തിയായാൽ ഒരു മണിക്കൂറിൽ റാസൽഖോർ റോഡിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം പതിനായിരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

