‘സാന്ത്വനം 2025’ ബ്രോഷർ പ്രകാശനം
text_fieldsസാന്ത്വനം 2025 ബ്രോഷർ ഷമീർ തലക്കോട്ട്, നിസുമോൻ കേലമാനത്ത് എന്നിവർ
പ്രകാശനം ചെയ്യുന്നു
ദുബൈ: മുൻ എം.എൽ.എയും തൃശൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന ബി.വി സീതി തങ്ങളുടെ സ്മരണക്ക് ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സി നിർധനരായ രോഗികൾക്ക് നൽകുന്ന ധനസഹായ പരിപാടിയായ ‘സാന്ത്വനം 2025’ന്റെ ബ്രോഷർ ഇഖ്റ ഗ്രൂപ് മാനേജിങ് പാർട്ണർമാരായ ഷമീർ തലക്കോട്ട്, നിസുമോൻ കേലമാനത്ത് എന്നിവർ പ്രകാശനം ചെയ്തു. റമദാൻ റിലീഫിനോടനുബന്ധിച്ചാണ് മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് ധനസഹായം നൽകുന്നത്.
ബ്രോഷർ പ്രകാശന ചടങ്ങ് മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ആർ.വി.എം മുസ്തഫ, മണ്ഡലം ട്രഷറർ മുഹമ്മദ് ഹർഷാദ്, റിലീഫ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവത്ത്, വൈസ് പ്രസിഡന്റ് റഷീദ് പുതുമനശേരി, സെക്രട്ടറി മുഹമ്മദ് നൗഫൽ, ലത്തീഫ് മമ്മസ്രായില്ലത്ത്, അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ വർഷവും നൂറോളം രോഗികൾക്ക് ധനസഹായവും പ്രയാസമനുഭവിക്കുന്ന മുൻ പ്രവാസികൾക്ക് പെൻഷനും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

