നിർബന്ധിത സൈനികസേവനം; ഏക പുത്രന്മാരെ ഒഴിവാക്കി
text_fieldsദുബൈ: ഒരു മകൻ മാത്രമുള്ള കുടുംബത്തെ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തിയതായി നാഷനൽ ആൻഡ് റിസർവ് സർവിസ് അതോറിറ്റി അറിയിച്ചു. അതേസമയം, സഹോദരിമാരുണ്ടെങ്കിൽ ഇളവ് ലഭിക്കില്ല.
ഏക പുത്രൻമാർക്ക് സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തിൽ ചേരുന്നതിന് തടസ്സമില്ല. എന്നാൽ, ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാത്രം. ഇവരെ യുദ്ധഭൂമികളിൽ നിയോഗിക്കണമെന്നും നിർബന്ധമില്ല. നിശ്ചിത വിദ്യാഭ്യാസമുള്ളവർക്ക് 11 മാസവും മറ്റുള്ളവർക്ക് മൂന്ന് വർഷവുമാണ് നിർബന്ധിത സൈനികസേവനം. വനിതകൾക്ക് സൈനികസേവനം നിർബന്ധമല്ല. താൽപര്യമുള്ള വനിതകൾക്ക് 11 മാസത്തെ സേവനം തിരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

