ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപിക്കാനാവില്ല –പത്മജ
text_fieldsഫുജൈറ: ഭാരതത്തിലെ അവസാനത്തെ കോൺഗ്രസുകാരൻ നിലനിൽക്കുന്നതുവരെയും ഇന്ത്യയുടെ ആത്മാവിനു മുറിവേൽപിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ പറഞ്ഞു. ദൈവവിശ്വാസിയല്ലാത്ത നെഹ്റുവും വിശ്വാസിയായ കെ. കരുണാകരനും എല്ലാവരെയും ഒന്നിച്ചു ചേർത്തുപിടിച്ചവരാണെന്നും ആ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ദേശീയ ദിനാഘോഷങ്ങളുടെ സമാപനവും ഇൻകാസ് മലബാർ മേഖല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മജ.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.ആർ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.സി. അബൂബക്കർ ആമുഖ പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിയിൽ മുഖ്യ പ്രഭാഷകനായി. വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ, ഫുജൈറ പൊലീസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റാഷിദ് ബിൻ സായിദ്, കെ.എം.സി.സി പ്രസിഡൻറ് മുബാറക് കോക്കൂർ തുടങ്ങിയവർ സംസാരിച്ചു. നാസർ പാണ്ടിക്കാട്, യൂസുഫലി, സെൽവ ഹംസ എന്നിവർ അതിഥികളെ വരവേറ്റു. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ സമദ്, അബ്ദുൽ മനാഫ്, ജില്ല പ്രസിഡൻറുമാരായ ഫിറോസ് കോഴിക്കോട്, സുബൈർ മലപ്പുറം, നാസർ പറമ്പൻ പാലക്കാട്, മുഷ്താഖ് കാസർകോട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.സി. ഹംസ സ്വാഗതവും സെക്രട്ടറി ജിതേഷ് നമ്പറോൻ നന്ദിയും പാഞ്ഞു. കലാപരിപാടികൾ സംഗമത്തിന് മികവേകി. കലാസദനം സേതു മാസ്റ്റർ, ഷീജ സേതു മാസ്റ്റർ തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
