വി.ഡി സതീശനും യു.ഡി.എഫിനും അഭിനന്ദനങ്ങള്‍ –ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
ദുബൈ: കേരളത്തിന്‍റെ ഭരണചരിത്രത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും സംസ്ഥാനത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനും ഹാര്‍ദമായ ആശംസകള്‍ നേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.കഴിഞ്ഞ ഭരണകാലയളവില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശന്‍ നടത്തിയ മികച്ച ജനകീയ ഇടപെടലുകളാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിയത്.
അതോടൊപ്പം രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ മാർഗനിർദേശങ്ങളും മുന്നണിയിലെ മുഴുവന്‍ ഘടകകക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും വിജയത്തിന് പിന്നിലുണ്ട്.
യു.ഡി.എഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണ്. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും, വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാരിന് കേരളത്തിന്‍റെ ആരോഗ്യ-സാമൂഹിക മേഖലകളില്‍ വലിയൊരു മുന്നേറ്റം കൊണ്ടുവരാനും സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. അതോടൊപ്പം, കേരളത്തിന്‍റെ ആരോഗ്യ മേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സര്‍ക്കാരിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

