കരിയർ ഗൈഡൻസ് വെബിനാർ നടത്തി
text_fieldsദുബൈ: കെ.എം.സി.സി വനിത വിങ് കരിയർ ഗൈഡൻസ് വെബിനാർ നടത്തി. അഭിരുചിക്കനുസരിച്ച തൊഴിൽമേഖല കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ വെബിനാറിൽ വിദ്യാർഥികളും രക്ഷാകർത്താക്കളും പങ്കെടുത്തു.
ഇൻസ്പെയർ എജു സൊലൂഷൻസിനോട് ചേർന്നാണ് ദുബൈ കെ.എം.സി.സി വനിത വിങ് ഈ സംരംഭം ഒരുക്കിയത്. പരിശീലകൻ എം.കെ. അശ്വിൻ ബാബു നയിച്ച ക്ലാസിൽ വിവിധ കോഴ്‌സുകൾ പരിചയപ്പെടുത്തി. നീറ്റ് അടക്കം മത്സരപരീക്ഷകൾ, വിവിധ കോളജുകൾ, അവസരങ്ങൾ എന്നിവയിലും അവബോധം നൽകി.
സംശയ ദൂരീകരണ അവസരവും നൽകി. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചെർക്കള ഉദ്ഘാടനം നിർവഹിച്ചു.
ടി.എൻ.എം ഓൺലൈൻ സൊലൂഷൻസ് എം.ഡി ടി.എൻ.എം. ജവാദ് മുഖ്യാതിഥിയായി. മുംതാസ് യാഹുമോൻ, റീന സലീം, സഫിയ മൊയ്‌തീൻ, നാസിയ ഷബീർ, നജ്മ സാജിദ്, സറീന ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

