Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ.​ പി.​എ. ഇ​ബ്രാ​ഹിം...

ഡോ.​ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
ഡോ.​ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യുടെ നിര്യാണത്തിൽ അനുശോചിച്ചു
cancel
camera_alt

ഐ.​പി.​എ സം​ഘ​ടി​പ്പി​ച്ച ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി അ​നു​ശോ​ച​ന യോ​ഗം 

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ)

ദു​ബൈ: സ​മൂ​ഹ​ത്തി​ന് ആ​ക​മാ​നം മാ​തൃ​കാ​പു​രു​ഷ​നാ​യി മാ​റി​യ സ​മു​ജ്ജ്വ​ല വ്യ​ക്തി​ത്വ​മാ​ണ് അ​ന്ത​രി​ച്ച ഡോ.​ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യെ​ന്ന് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ) സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​െൻറ ന​ല്ല നാ​ളേ​ക്കു​വേ​ണ്ടി ന​ന്മ​യു​ടെ കൂ​ട്ടാ​യ്​​മ​ക​ൾ​ക്കൊ​പ്പം കൈ​കോ​ർ​ത്ത് ജീ​വി​തം​വ​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഐ.​പി.​എ ചെ​യ​ർ​മാ​ൻ വി.​കെ ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. ബ​ഷീ​ർ പാ​ൻ ഗ​ൾ​ഫ്, അ​ഡ്വ. അ​ജ്​​മ​ൽ, സി.​എ. ശി​ഹാ​ബ് ത​ങ്ങ​ൾ, മു​നീ​ർ അ​ൽ വ​ഫാ, ഫി​റോ​സ് ഐ​വ​ർ, അ​ഫി അ​ഹ്‌​മ​ദ്‌, സ​ൽ​മാ​ൻ ഫാ​രി​സ്, റ​ഫീ​ഖ് അ​ൽ മാ​യാ​ർ, എ.​എ.​കെ. മു​സ്​​ത​ഫ, റി​യാ​സ് കി​ൽ​ട്ട​ൻ, ജ​മാ​ദ് ഉ​സ്​​മാ​ൻ, സ​തീ​ഷ് തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

റാക്​ കെ.എം.സി.സി

റാ​സ​ല്‍ഖൈ​മ: ച​ന്ദ്രി​ക ഡ​യ​റ​ക്​​ട​റും പ്ര​മു​ഖ വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യി​രു​ന്ന പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ റാ​ക് കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു. ബു​ഖാ​രി മ​സ്​​ജി​ദി​ല്‍ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്​​കാ​ര​ത്തി​ന് ശേ​ഷം കെ.​എം.​സി.​സി ഓ​ഫി​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ൻ​റ് ​ഹ​നീ​ഫ് പാ​നൂ​ര്‍, ജ​ന. സെ​ക്ര​ട്ട​റി അ​സീ​സ് പേ​രോ​ട്, താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ, അ​യൂ​ബ് കോ​യ​ക്ക​ന്‍, അ​സീ​സ് കൂ​ട​ല്ലൂ​ര്‍, റ​ഹീം കാ​ഞ്ഞ​ങ്ങാ​ട്, റാ​ഷി​ദ് ത​ങ്ങ​ള്‍, കാ​ദ​ര്‍കു​ട്ടി ന​ടു​വ​ണ്ണൂ​ര്‍, അ​യൂ​ബ് നാ​ദാ​പു​രം, ബ​ഷീ​ര്‍ മാ​ലോം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കാ​സ​ർ​കോ​ട് കെ.​എം.​സി.​സി.

ദു​ബൈ: എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ച കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ പ്ര​വാ​സ​ലോ​ക​ത്തി​ന് ന​ഷ്​​ട​മാ​യ​തെ​ന്ന് ദു​ബൈ കാ​സ​ർ​കോ​ട് കെ.​എം.​സി.​സി. മ​ത സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും മി​ക​ച്ച നേ​തൃ​മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ക വ​ഴി ഏ​വ​ർ​ക്കും മാ​തൃ​ക​യാ​വാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്നും പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ട്ര​ഷ​റ​ർ ടി.​ആ​ർ ഹ​നീ​ഫ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്​​സ​ൽ മെ​ട്ട​മ്മ​ൽ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്കാ​ൽ സി. ​എ​ച്ച്. നൂ​റു​ദ്ദീ​ൻ, മ​ഹ്​​മൂ​ദ് ഹാ​ജി പൈ​വ​ളി​ഗെ, റാ​ഫി പ​ള്ളി​പ്പു​റം, ഇ.​ബി. അ​ഹ്​​മ​ദ് ചെ​ട​യ്​​ക​ൽ, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, അ​ഷ്‌​റ​ഫ് പാ​വൂ​ർ, സ​ലാം ത​ട്ടാ​നാ​ച്ചേ​രി, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, ഫൈ​സ​ൽ മൊ​ഹ്സി​ൻ ത​ള​ങ്ക​ര, യൂ​സു​ഫ് മു​ക്കൂ​ട്, എ​ൻ.​സി. മു​ഹ​മ്മ​ദ് ശ​രീ​ഫ് പൈ​ക, ഹാ​ഷിം പ​ടി​ഞ്ഞാ​ർ തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ചി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി

ദു​ബൈ: ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ വി​യോ​ഗ​ത്തോ​ടെ ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് ന​ഷ്​​ട​മാ​യ​ത് അ​ത്താ​ണി​യാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ ഇ​സ്​​മ​യി​ൽ ഏ​റാ​മ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ത​ച്ചം​പൊ​യി​ൽ, നാ​സ​ർ മു​ല്ല​ക്ക​ൽ, കെ. ​അ​ബൂ​ബ​ക്ക​ർ മാ​സ്​​റ്റ​ർ, മൊ​യ്​​ത​ു അ​രൂ​ർ, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, ഹം​സ കാ​വി​ൽ, എ.​പി. മൊ​യ്​​തീ​ൻ കോ​യ ഹാ​ജി, എം.​പി അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് മൂ​ഴി​ക്ക​ൽ, മ​ജീ​ദ് കു​ന​ഞ്ചേ​രി, അ​ഷ്റ​ഫ് പ​ള്ളി​ക്ക​ര, വി.​കെ. കെ ​റി​യാ​സ്, ഹാ​ഷിം എ​ല​ത്തൂ​ർ, ഇ​സ്​​മ​യി​ൽ ചെ​രു​പ്പേ​രി, മു​ഹ​മ്മ​ദ് പു​റ​മേ​രി, അ​ഹ​മ്മ​ദ് ബി​ച്ചി, അ​ഷ്റ​ഫ് ച​മ്പോ​ളി, മൂ​സ കൊ​യ​മ്പ്രം, എം. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ്, റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiCondolesDr. PA Ibrahim Haji
News Summary - Condoles on the death of Dr. PA Ibrahim Haji
Next Story