കെ.എ. ജബ്ബാരിയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsദുബൈ: ദുബൈയിലെ സാമൂഹിക, സാംസ്കാരിക ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.എ. ജബ്ബാരിയുടെ വിയോഗത്തിൽ ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര എന്നിവർ അനുശോചിച്ചു.ദുബൈ കെ.എം.സി.സി തൃശൂർ ജില്ല സർഗധാര ചെയർമാനും കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ.എ. ജബ്ബാരി അക്ഷരങ്ങളെ സ്നേഹിക്കുകയും പുസ്തകങ്ങളെ ചങ്ങാതിയാക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് കെ.എം.സി.സി നേതാക്കൾ അനുസ്മരിച്ചു.
ദുബൈ: ദുബൈ കൈപ്പമംഗലം കെ.എം.സി.സി മുൻ പ്രസിഡന്റും ജില്ല സർഗധാര ചെയർമാനുമായിരുന്ന കെ.എം. ജബ്ബാരിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് വെട്ടുകാട്, സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

