ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യമന്ത്രിയുമായ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർഥന സദസ്സും നടത്തി. ഷാർജയിലെ ദമാസ് 2000ൽ വെച്ചായിരുന്നു അനുശോചന ചടങ്ങ്. ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി അനുസ്മരിച്ചു.
ചടങ്ങിൽ അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ സുവൈദി, ലുഅയ് അബൂ അംറ, അഡ്വ.യാസിർ സഖാഫി, ഫർസാന അബ്ദുൽ ജബ്ബാർ, നിഹാസ് ഹാഷിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

