Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസിദ്ദീഖിന്‍റെ...

സിദ്ദീഖിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
സിദ്ദീഖിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
cancel

ദു​ബൈ: മ​ല​യാ​ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഹാ​സ്യം ഇ​ന്ത്യ​ൻ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ചി​ട്ടു​ള്ള ക​ലാ​കാ​ര​നാ​ണ് സി​ദ്ദീ​ഖെ​ന്ന്​ ഒ.​എ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​ഷി​ക്​ തൈ​ക്ക​ണ്ടി പ​റ​ഞ്ഞു. മ​ല​യാ​ള ച​ല​ച്ചി​ത്ര​മേ​ഖ​ല​ക്കും സി​നി​മ ക​ലാ​കാ​ര​ന്മാ​ർ​ക്കും സി​ദ്ദീ​ഖി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണ്.

പ്ര​വാ​സി​ക​ളു​മാ​യി അ​ടു​ത്ത് ഇ​ട​പെ​ട്ട ഒ​രു ക​ലാ​കാ​ര​ൻ​കൂ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ത്ര​യാ​വു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്​ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സി​ന്‍റെ​യും ഒ.​എ​സ്.​സി​യു​ടെ​യും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ബൈ: സി​ദ്ദീ​ഖി​ലൂ​ടെ വി​ട​പ​റ​ഞ്ഞ​ത് മ​ല​യാ​ള സി​നി​മ​ക്ക് പ​ക​രം വെ​ക്കാ​നാ​കാ​ത്ത പ്ര​തി​ഭ സാ​ന്നി​ധ്യ​മെ​ന്ന് ചി​ര​ന്ത​ന സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, ന​ട​ൻ, നി​ർ​മാ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം പു​തു​ത​ല​മു​റ ക​ലാ​കാ​ര​ന്മാ​ർ​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddique lalMalayalam film industryDirector SiddiqueSiddique's deathdirectors of malayalam film industry
News Summary - Condolences on Siddique's demise
Next Story