വിളയിൽ ഫസീലയുടെ വേര്‍പാടില്‍ അനുശോചിച്ചു
text_fieldsഅബൂദബി: മാപ്പിളപ്പാട്ടിന്റെ റാണി വിളയില്‍ ഫസീലയുടെ വേര്‍പാടില്‍ ശക്തി തിയറ്റേഴ്സ് അബൂദബിയും കേരള സോഷ്യല്‍ സെന്ററും അനുശോചിച്ചു. വളരെ ചെറുപ്പമായിരിക്കെ ‘കിരികിരി ചെരുപ്പുമ്മല്‍...’, ‘ആമിനാബീവിക്കോമന മോനേ...’ തുടങ്ങി എണ്ണമറ്റ ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ടിന്റെ വസന്തം തീര്‍ത്ത ഗായികയായിരുന്നു വിളയില്‍ ഫസീലയെന്നും മാപ്പിളപ്പാട്ടിന് ജനകീയമുഖം കൈവരിക്കുന്നതിന് ഫസീല നല്കിയ സംഭാവന മലയാള സംഗീത ശാഖയുള്ള കാലത്തോളം നിലനില്‍ക്കുമെന്നും ശക്തി തിയറ്റേഴ്സിനുവേണ്ടി പ്രസിഡന്റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്ററിനുവേണ്ടി പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യന് എന്നിവർ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

