റംലാബീഗത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsറംല ബീഗം
അബൂദബി: മാപ്പിളപ്പാട്ടിനെ ജനകീയവത്കരിച്ച പ്രശസ്ത ഗായിക റംലാബീഗത്തിന്റെ വേർപാടിൽ ശക്തി തിയറ്റേഴ്സ് അബൂദബിയും കേരള സോഷ്യൽ സെന്ററും അനുശോചിച്ചു. അൽഹംദുടയോനമറാലേ, അഹമദ് നബിയുരുൾമേലെ, മധു നുകരുന്ന മനോഹര രാവ് തുടങ്ങി എണ്ണമറ്റ മാപ്പിളപ്പാട്ടുകളും ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീർ, കർബല തുടങ്ങി ഒരുപിടി അവിസ്മരണീയമായ കഥാപ്രസംഗങ്ങളും കൈരളിക്ക് സമ്മാനിച്ച റംലാബീഗം കാലങ്ങളെ അതിജീവിച്ച് ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അനുശോചന സന്ദേശത്തിൽ ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി കെ. സത്യൻ എന്നിവർ അനുശോചനസന്ദേശത്തിലൂടെ അറിയിച്ചു.

