കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു
text_fieldsഅബൂദബി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന കാനം രാജേന്ദ്രന് അനുസ്മരണ യോഗത്തില്‍ സെന്റർ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി സംസാരിക്കുന്നു
അബൂദബി: സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അബൂദബി കേരള സോഷ്യല്‍ സെന്ററും യുവകലാസാഹിതിയും അനുശോചിച്ചു. കെ.എസ്.സിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംഘടന സെക്രട്ടറി ചന്ദ്രശേഖരന് അനുശോചനപ്രമേയം അവതരിപ്പിച്ചു.
ഇന്ത്യ സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് റജി ഉലഹന്നാന്, കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ആക്ടിങ് ജനറല്‍ സെക്രട്ടറി അഭിലാഷ് തറയില്‍, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി.കെ. മനോജ്, സുനില്‍ ബാഹുലേയന്, നാടക സംവിധായകന് വൈശാഖ് അന്തിക്കാട്, യുവകലാസാഹിതി സെക്രട്ടറി രഞ്ജിത്ത് പരിയാരം, പ്രസിഡന്റ് ആര്. ശങ്കര്‍ എന്നിവർ സംസാരിച്ചു.

