Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ സ്​കൂളുകളിലെ...

ദുബൈയിൽ സ്​കൂളുകളിലെ കോവിഡ്​ നിബന്ധനകളിൽ ഇളവ്​

text_fields
bookmark_border
ദുബൈയിൽ സ്​കൂളുകളിലെ കോവിഡ്​ നിബന്ധനകളിൽ ഇളവ്​
cancel

ദുബൈ: ദുബൈയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ കോവിഡ്​ പ്രോ​ട്ടോകോളുകളിൽ ഇളവു നൽകി ദുബൈ ഹെൽത്ത്​ അതോറിറ്റി. സ്​കൂൾ, നഴ്​സറി, യൂനിവേഴ്​സിറ്റി, ഡേ കെയർ സെൻറർ തുടങ്ങിയവക്ക്​ ബാധകമായിരിക്കും.

പുതിയ നി​​ർദേശമനുസരിച്ച്​ വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ടു മീറ്ററും പിന്നീട്​ ഒന്നര മീറ്ററുമായിരുന്നു. കോവിഡ്​ പോസിറ്റിവായവരുമായി സമ്പർക്കം പുലർത്തിയതി​െൻറ പേരിൽ ക്വാറൻറീനിൽ കഴിയേണ്ട കാലാവധി ഏഴു ദിവസമായി ചുരുക്കി. ക്വാറൻറീൻ കാലാവധി കഴിയു​േമ്പാൾ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പി.സി.ആർ പരിശോധന ആവശ്യമില്ല. എന്നാൽ, രോഗ ലക്ഷണം ഉണ്ടെങ്കിൽ നിർബന്ധമായും കോവിഡ്​ പരിശോധന നടത്തണം. കോവിഡ്​ ബാധിതരായവരുടെ ഐസോലേഷൻ 10 ദിവസമായി തുടരും. ഇവർ സ്​കൂളിൽ ഹാജരാകു​േമ്പാൾ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ സമർപ്പിക്കണം.

ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കാത്തവർക്ക്​ 800-342 എന്ന നമ്പറിൽ വിളിക്കാം. ഫേസ്​മാസ്​ക്​, ഹാൻഡ്​ ​സാനിറ്റെസർ തുടങ്ങിയ മാർഗനിർദേശങ്ങൾ പഴയ പടി തുടരണം.

കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനാണ്​ മുഖ്യപ്രാധാന്യമെന്നും എല്ലാ സ്​ഥാപനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും ഡി.എച്ച്​.എ ഹെൽത്ത്​ പോളിസി വിഭാഗം ഡയറക്​ടർ ഡോ. ഹനാൻ ഒബയ്​ദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae schoolcovid rules
News Summary - Concessions on covid rules in schools in Dubai
Next Story