Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ-​യു.​എ.​ഇ...

ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ധാ​ര​ണ

text_fields
bookmark_border
ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ധാ​ര​ണ
cancel
camera_alt

ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ന​​രേ​ന്ദ്ര മോ​ദി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ

ദു​ബൈ: ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ എ​ത്തി​യ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ച​ർ​ച്ച​യാ​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ (സെ​പ) കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തും സം​സാ​രി​ച്ച​താ​യി യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി ‘വാം’ ​വ്യ​ക്ത​മാ​ക്കി. സാ​മ്പ​ത്തി​ക, നി​ക്ഷേ​പ, വി​ക​സ​ന, പു​ന​രു​പ​യോ​ഗ ഊ​ർ​ജ, ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി സു​സ്ഥി​ര വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത്. സു​സ്ഥി​ര​ത, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കു​റ​ക്ക​ൽ എ​ന്നി​വ​യും ച​ർ​ച്ച​യാ​യി.

പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്. ജൂ​ലൈ​യി​ൽ ന​രേ​ന്ദ്ര മോ​ദി യു.​എ.​ഇ​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ, സാ​മ്പ​ത്തി​ക രം​ഗ​ത്തെ സാ​​ങ്കേ​തി​ക​വി​ദ്യ, പ്ര​തി​രോ​ധം, സം​സ്കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ന​ട​ക്കു​ക​യും സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ (സെ​പ) ഒ​പ്പു​വെ​ച്ച​ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യാ​പാ​ര-​ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ബ​ന്ധം ശ​ക്ത​മാ​ണ്. നി​​ര​​വ​​ധി ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് തീ​​രു​​വ കു​​റ​​യാ​​നും ച​​ര​​ക്ക്-​​സേ​​വ​​ന നീ​​ക്കം എ​​ളു​​പ്പ​​മാ​​ക്കാ​​നും വ​​ഴി​​യൊ​​രു​​ക്കി​യ​താ​​ണ് ക​​രാ​​ർ. ഇ​തി​ലൂ​​​ടെ അ​​ഞ്ചു വ​​ർ​​ഷം​​കൊ​​ണ്ട് ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രം 6000 കോ​​ടി ഡോ​​ള​​റി​​ൽ​​നി​​ന്ന് 10,000 കോ​​ടി ഡോ​​ള​​റാ​​യി വ​​ർ​​ധി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModicooperationConceptG20 SummittindiaStrengthenUAE.
News Summary - Concept-to-strengthen-India-UAE-cooperation
Next Story