Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​േകാൺ​സപ്റ്റ് ബിഗ്...

​േകാൺ​സപ്റ്റ് ബിഗ് ബ്രാന്‍ഡ്സ് ഷോപ്പിംഗ് മേള

text_fields
bookmark_border

ദുബൈ:: യു.എ.ഇയിലെ ഏറ്റവും വലിയ ഫാഷന്‍, ബ്യൂട്ടീമേളയായ കോൺസപ്റ്റ് ബിഗ് ബ്രാന്‍ഡ്സ് കാര്‍ണിവലി​​​െൻറ അഞ്ച്​ ദിവസം നീളുന്ന പുതിയ എഡിഷന്‍ ബോളിവുഡ് താരങ്ങളായ ജാക്കി ഷറോഫ്, ചുങ്കി പാണ്ഡേ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വേൾഡ്​ ട്രേഡ്​ സ​​െൻററിൽ ആരംഭിച്ചു. ലോകോത്തരങ്ങളായ ഉല്‍പ്പന്നങ്ങളിന്മേല്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് ഒരുക്കിയാണ് ഇത്തവണ സി.ബി.ബി.സി ടൂറിസ്​റ്റ​ുകളെയും യു.എ.ഇയിലെ താമസക്കാരെയും വിളിക്കുന്നത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന്​ വരെ ദുബൈ വേള്‍ഡ് ട്രേഡ് സ​​െൻററിലെ ശൈഖ് റാഷിദ് ഹാളില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. ലോകത്തിലെ നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ പാര്‍ട്ണര്‍ എന്ന നിലയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പങ്ങളുടെ സ്​റ്റോക്ക്​ മേളയില്‍ അണി നിരക്കും. ഈ വര്‍ഷം 80,000 പേര്‍ എത്തുമെന്നാണ്​​ പ്രതീക്ഷിക്കുന്നതെന്ന്​​ കോൺസപ്റ്റ് ബിഗ് ബ്രാന്‍ഡ്സ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ വിജയ് സംയാനി അറിയിച്ചു. കൂടുതൽ വിവരങ്ങൾ​ 97143973099 എന്ന നമ്പറിൽ നിന്ന്​ ലഭിക്കും. 

Show Full Article
TAGS:malayalam newsconcept Big Branded Shopping Mela- gulf news
News Summary - concept Big Branded Shopping Mela- uae gulf news
Next Story