മലബാർ ഗോൾഡിൽ സൗജന്യ കാഷ് വൗച്ചറുകൾ
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു. ഓഫർ കാലയളവിൽ സ്വർണ, വജ്രാഭരണം വാങ്ങുന്നവർക്ക് സൗജന്യ കാഷ് വൗച്ചറുകൾ ലഭിക്കും. സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങൾ എന്നിവയിൽ എക്സ്ക്ലൂസിവ് ശേഖരങ്ങളുടെ ആകർഷകമായ നിരയും മലബാർ ഗോൾഡ് പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 19 വരെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഓഫർ ലഭ്യമാകും.
3000 ദിർഹം വിലമതിക്കുന്ന വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോഴാണ് ഉപഭോക്താക്കൾക്ക് 100 ദിർഹം വിലമതിക്കുന്ന സൗജന്യ കാഷ് വൗച്ചർ ലഭിക്കുക. കൂടാതെ പണിക്കൂലിയില്ലാതെ എട്ട് ഗ്രാം സ്വർണ നാണയങ്ങൾ വാങ്ങാനും അവസരമുണ്ട്. ആഭരണങ്ങൾ വാങ്ങുന്നതിന് ഓരോ വർഷവും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയങ്ങളിലൊന്നാണ് ഉത്സവ സീസൺ, അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്കായി അവരുടെ ആഘോഷങ്ങളെ കൂടുതൽ മൂല്യമുള്ളതാക്കുന്ന എക്സ്ക്ലൂസിവ് ഓഫറുകളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. സ്വർണ നിരക്കിലെ വ്യതിയാനം തുടരുന്ന സാഹചര്യത്തിൽ, ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

